വെച്ചൂച്ചിറ: ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം കര്‍ഷകര്‍ നേരിടുന്ന പ്രതിസന്ധിയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തില്‍ വെച്ചൂച്ചിറയില്‍ സംഘടിപ്പിച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തികഞ്ഞ അനാസ്ഥയാണ് കാണിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി. കേരളത്തില്‍ റബര്‍, തേങ്ങ, തോട്ടവിളകള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍ എന്നിവയുടെ വില ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്ന മോദി സര്‍ക്കാറും- പിണറായി സര്‍ക്കാറും അതിനുവേണ്ടി നടപടി സ്വീകരിക്കുന്നില്ല. കര്‍ഷകര്‍ക്ക് ലഭിക്കേണ്ട സബ്‌സിഡി നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍ കുത്തകകള്‍ക്ക് കീഴടങ്ങിയിരിക്കുകയാണ്. സ്വാതന്ത്ര്യത്തിനുശേഷം കാര്‍ഷിക മേഖലയില്‍ അഭിമാനകരമായ നേട്ടം ഉണ്ടായിട്ടും കര്‍ഷകര്‍ മറ്റുള്ളവരുടെ മുന്നില്‍ കൈനീട്ടേണ്ട ഗതികേടാണ്. യു.ഡി.എഫ് സര്‍ക്കാറിെൻറ കാലത്ത് റബര്‍, തേങ്ങ, നെല്ല് എന്നിവക്ക് താങ്ങുവില നല്‍കി സംഭരിച്ചിരുന്നു. കര്‍ഷകര്‍ക്ക് റബര്‍ വില സ്ഥിരത ഫണ്ട് ഏര്‍പ്പെടുത്തി അവരെ സഹായിച്ചിരുന്നു. പിണറായി സര്‍ക്കാറിെൻറ കാലത്ത് കര്‍ഷകര്‍ക്ക് നല്‍കാനുള്ള സബ്‌സിഡി പൂര്‍ണമായും നല്‍കിയിട്ടില്ല. കര്‍ഷകരുടെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളി ജപ്തി നടപടി നിര്‍ത്തി ന്യായമായ പലിശക്ക് കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കാന്‍ കേന്ദ്ര--സംസ്ഥാന സര്‍ക്കാറുകള്‍ നടപടി സ്വീകരിക്കണം. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ കര്‍ഷക ദ്രോഹ നടപടിക്കെതിരെ യു.ഡി.എഫ് സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കും. ഇതിനു മുന്നോടിയായാണ് കര്‍ഷക സംഗമങ്ങള്‍ നടത്തുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഡി.സി.സി പ്രസിഡൻറ് ബാബു ജോര്‍ജ് അധ്യക്ഷതവഹിച്ചു. ആേൻറാ ആൻറണി എം.പി, മുൻ ഡി.സി.സി പ്രസിഡൻറ് പി. മോഹന്‍രാജ്, കെ.പി.സി.സി സെക്രട്ടറിമാരായ പഴകുളം മധു, മറിയാമ്മ ചെറിയാന്‍, ഡി.സി.സി ഭാരവാഹികളായ അഡ്വ. എ. സുരേഷ്‌കുമാര്‍, വെട്ടൂര്‍ ജ്യോതിപ്രസാദ്, അനില്‍ തോമസ്, ടി.കെ. സാജു, സാമുവല്‍ കിഴക്കുപുറം, അഹമ്മദ്ഷാ, സജി കോട്ടയ്ക്കാട്, വി.ആര്‍. സോജി, കെ. ജയവര്‍മ, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡൻറ് എ.ഷംസുദ്ദീന്‍, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഹരിദാസ് ഇടത്തിട്ട, ബ്ലോക്ക് പ്രസിഡൻറ് തോമസ് അലക്‌സ്, മണ്ഡലം പ്രസിഡൻറ് ടി.കെ. ജയിംസ്, എം.കെ. മനോജ്്, സി.കെ. ബാലന്‍ എന്നിവര്‍ സംസാരിച്ചു. കൂത്താട്ടുകുളം ജങ്ഷനില്‍നിന്ന് നൂറുകണക്കിന് കര്‍ഷകര്‍ പങ്കെടുത്ത റാലിയില്‍ നേതാക്കള്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടി കര്‍ഷകത്തൊപ്പിയണിഞ്ഞ് കിലോമീറ്ററുകള്‍ നടന്നു. വെച്ചൂച്ചിറയില്‍ 30,000 കര്‍ഷകര്‍ ഒപ്പിട്ട നിവേദനം ഡി.സി.സി വൈസ് പ്രസിഡൻറും സ്വാഗതസംഘം ചെയര്‍മാനുമായ റിങ്കു ചെറിയാന്‍ ഉമ്മന്‍ ചാണ്ടിക്ക് കൈമാറി. മൊത്തം 10 ലക്ഷം പേര്‍ ഒപ്പിട്ട നിവേദനമാണ് കേന്ദ്ര സര്‍ക്കാറിനു നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.