സ്വകാര്യ ഹോട്ടലിലെ മാലിന്യം ഒഴുക്കാൻ ഒാട നിർമാണം വിവാദമാകുന്നു

ഏറ്റുമാനൂർ: സ്വകാര്യ ഹോട്ടലിലെ ഉൾപ്പെടെയുള്ള മലിനജലം ഒഴുക്കാൻ നഗരസഭ ബസ് സ്റ്റാൻഡിൽ ഓട നിർമിച്ചത് വിവാദമാകുന്നു. ൈപ്രവറ്റ് ബസ് സ്റ്റാൻഡിനോട് ചേർന്നുള്ള ഒരു ഹോട്ടലിലെ മലിനജലം പുറത്തുകളയാൻ നഗരസഭ ചെയർമാ​െൻറ നിർദേശപ്രകാരമാണ് സ്വകാര്യ കോൺട്രാക്ടർ ബസ് സ്റ്റാൻഡ് വെട്ടിപ്പൊളിച്ചത്. ഹോട്ടലിലെ ശൗചാലയത്തിൽനിന്നുള്ള മാലിന്യം ഉൾപ്പെടെ ഈ ഓടവഴി ബസ് സ്റ്റാൻഡിലൂടെ ഒഴുകി ചെറുവാണ്ടൂർ പാടത്തും അവിടെനിന്ന് മീനച്ചിലാറ്റിലും എത്തിച്ചേരും. ഗുരുതര ആരോഗ്യപ്രശ്നം സൃഷ്ടിക്കുന്ന ഓട നിർമാണത്തിനു നഗരസഭ കൗൺസിലി​െൻറ തീരുമാനവും എൻജിനീയറിങ് വിഭാഗത്തി​െൻറ അംഗീകാരവും ഇല്ലെന്നാണ് അറിയുന്നത്. നേരത്തേ ഹോട്ടലിലെ മലിനജലം കെ.എസ്.ടി.പി ഓടയിലേക്കാണ് ഒഴുക്കിയിരുന്നത്. ഇത് ശ്രദ്ധയിൽപെട്ടപ്പോൾ നഗരസഭ ആരോഗ്യവിഭാഗവും വികസന സ്റ്റാൻഡിങ് കമ്മിറ്റിയും ചേർന്ന് ഈ മാർഗം അടച്ചു. പിന്നീട് ഹോട്ടലിലെ മാലിന്യം പുറന്തള്ളാൻ മറ്റ് മാർഗമില്ലാതിരുന്നതിനാൽ ബസ് സ്റ്റാൻഡി​െൻറ നടുവിലൂടെ ഓട നിർമിച്ച് വെള്ളം ഒഴുക്കാൻ അനുമതി നൽകിയതായി ആക്ഷേപമുണ്ട്. ഇതുസംബന്ധിച്ച് വെള്ളിയാഴ്ച ചേരുന്ന കൗൺസിൽ യോഗത്തിൽ ചർച്ചയുണ്ടാകും. വ്യാഴാഴ്ച എൽ.ഡി.എഫ് കൗൺസിലർമാർ നേരിെട്ടത്തി സ്ഥലം പരിശോധിച്ചു. എക്സ്കവേറ്റർ ഉപയോഗിച്ച് കുഴിയെടുത്ത് സ്വകാര്യ ഹോട്ടലിനു സമീപമുള്ള ഓടയിൽനിന്നുള്ള മലിനജലമാണ് സ്റ്റാൻഡിൽ കെട്ടിക്കിടന്നതെന്ന് കണ്ടെത്തിയിരുന്നു. PHOTO:: KTL66 PIPE ഏറ്റുമാനൂർ സ്വകാര്യ ബസ് സ്റ്റാൻഡിലെ ഓടയിലേക്ക് മാലിന്യം തള്ളിവിടുന്നതിനായി സ്വകാര്യ ഹോട്ടലിനു സമീപത്തുനിന്ന് പൈപ്പ് സ്ഥാപിച്ചത് കണ്ടെത്തിയപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.