ഭാര്യയെയും കുഞ്ഞിനെയും ആശുപത്രിയിൽ ഉപേക്ഷിച്ച്​ ഭർത്താവ് മുങ്ങി

കോട്ടയം (ഗാന്ധിനഗർ): നവജാതശിശുവിനെയും ഭാര്യയെയും ഉപേക്ഷിച്ച് കടന്ന ഇതര സംസ്ഥാനക്കാരനെ തേടി പൊലീസ്. മഹാരാഷ്ട്ര സ്വദേശിയും കട്ടപ്പനയിലെ ഏലത്തോട്ടം തൊഴിലാളിയുമായ ബ്രഹ്പതിയാണ് ഭർത്താവ് ഉപേക്ഷിച്ചതിനെത്തുടർന്ന് പത്തുദിവസം പ്രായമുള്ള ആൺകുട്ടിയുമായി ഗാന്ധിനഗറിലെ സാന്ത്വനത്തിൽ കഴിയുന്നത്. കഴിഞ്ഞ 12ന് തോട്ടത്തിന് സമീപമുള്ള താമസസ്ഥലത്തുവെച്ച് അമിത രക്തസ്രാവം ഉണ്ടായ യുവതിയെ കട്ടപ്പനയിലെ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിക്കുകയായിരുന്നു. ഗൈനക്കോളജി വിഭാഗം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ഇവർ ജൂൺ ആറിനാണ് പ്രസവിച്ചത്. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റാനായി ഭർത്താവിനെ അന്വേഷിച്ചപ്പോഴാണ് ഇയാൾ ആശുപത്രിയിൽ ഇല്ലെന്ന് മനസ്സിലായത്. ഫോണിൽ ബന്ധപ്പെെട്ടങ്കിലും എത്തിയില്ല. മറ്റു രോഗികളുടെ കൂടെയുള്ളവരാണ് ഭക്ഷണവും വസ്ത്രവും നൽകിയത്. തിങ്കളാഴ്ച ഡിസ്ചാർജ് ചെയ്തതോടെ ആശുപത്രി അധികൃതർ പിങ്ക് പൊലീസി​െൻറ സഹായം തേടുകയായിരുന്നു. തുടർന്ന് പൊലീസ് എത്തി യുവതിയെയും കുഞ്ഞിനെയും ഗാന്ധിനഗറിലെ സാന്ത്വനത്തിൽ ഏൽപിച്ചു. ഇവരുടെ ഭർത്താവിനെ ഫോണിൽ ബന്ധപ്പെടുേമ്പാൾ ഒാഫ് ചെയ്യുകയാണെന്ന് സാന്ത്വനം ഡയറക്ടർ ആനി ബാബു പറഞ്ഞു. ഇയാളെ കണ്ടെത്താൻ ശ്രമം തുടരുകയാണെന്ന് ഗാന്ധിനഗർ പൊലീസ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.