വീടി​െൻറ മേല്‍ക്കൂര വീണ് കാട്ടാനക്ക്​ അന്ത്യം

അടിമാലി: വീടി​െൻറ മേൽക്കൂര വീണ് കാട്ടാനക്ക് ദാരുണാന്ത്യം. അടിമാലി ഫോറസ്റ്റ് റേഞ്ചിന് കീഴില്‍ നെല്ലിപ്പാറ നൂറാംകര ആദിവാസി കോളനിയോട് ചേര്‍ന്നാണ് സംഭവം. ബേബി ഐസക്കി​െൻറ ഉടമസ്ഥതയിലുള്ള വാര്‍ക്ക കെട്ടിടം തകര്‍ക്കുന്നതിനിടെയാണ് മേല്‍ക്കൂര കാട്ടാനയുടെ ദേഹത്ത് വീണത്. വീടി​െൻറ ഭിത്തി ഇടിച്ചുനിരത്തി അകത്ത് കടന്ന കാട്ടാന കെട്ടിടത്തിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഭിത്തികള്‍ ഒന്നൊന്നായി ഇടിച്ചുനിരത്തി പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് മേല്‍ക്കൂര കാട്ടാനയുടെ ദേഹത്ത് പതിച്ചതെന്ന് അടിമാലി റേഞ്ച് ഓഫിസര്‍ രാജേന്ദ്രന്‍ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് ആദിവാസികള്‍ കെട്ടിടം പൊളിഞ്ഞ് കിടക്കുന്നത് കണ്ട് നോക്കിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. സംഭവം നടന്ന് രണ്ടുദിവസം കഴിഞ്ഞതായി റേഞ്ച് ഓഫിസര്‍ പറഞ്ഞു. 12 വയസ്സാണ് കണക്കാക്കുന്നത്. പോസ്റ്റ്മോര്‍ട്ടത്തിനായി വെറ്ററിനറി ഡോക്ടർമാര്‍ ഞായറാഴ്ച എത്തും. സംസ്‌കാരത്തിനുള്ള ഒരുക്കം ആരംഭിച്ചതായി റേഞ്ച് ഓഫിസര്‍ അറിയിച്ചു. കാട്ടാന തകര്‍ത്ത വീടിന് സമീപത്ത് മറ്റ് താമസക്കാരില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.