കാറിടിച്ച്​ വഴിയാത്രക്കാരൻ മരിച്ച കേസ്​; ഡ്രൈവർക്ക്​ മൂന്നുവർഷം തടവും പിഴയും

കോട്ടയം: കാറിടിച്ച് വഴിയാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ ഡ്രൈവർക്ക് മൂന്നുവർഷം തടവും പിഴയും. ആർപ്പൂക്കര അമ്പലക്കവലക്ക് സമീപം മാന്തനാട്ട് ഗീതാലയത്തിൽ രാമചന്ദ്രൻ നായരുടെ മകൻ ഹണി (ശിവജി -18) മരിച്ച കേസിൽ കാർ ൈഡ്രവർ അതിരമ്പുഴ പടിഞ്ഞാറെകാലായിൽ ബാബു ദേവസ്യയെയാണ്(58) കോട്ടയം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്േട്രറ്റ് മൂന്ന് എം.സി. സനിത ശിക്ഷിച്ചത്. 2007 ഫെബ്രുവരി18നാണ് കേസിനാസ്പദമായ സംഭവം. വൈകീട്ട് ആറിന് ശിവജിയും സുഹൃത്ത് ബിജുവും അമ്പലക്കവലയിൽനിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്ക് നടന്നുപോകേവ പനമ്പാലം ഭാഗത്തുനിന്നെത്തിയ ടവേര പിന്നിൽനിന്ന് ഇരുവരെയും ഇടിച്ചുതെറിപ്പിച്ചു. ശിവജി തൽക്ഷണം മരിച്ചു. സുഹൃത്ത് മുട്ടമ്പലം അടിവാരം കനോൻവാലി ബിജു മാത്യുവിന് ഗുരുതര പരിക്കേറ്റിരുന്നു. അശ്രദ്ധമായി വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് ഗാന്ധിനഗർ പൊലീസാണ് കേസെടുത്തത്. അപകടത്തെതുടർന്ന് രോഷാകുലരായ ജനക്കൂട്ടം ടവേര തല്ലിത്തകർത്തതിന് ഒരുകേസും സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്ത കാർ തീയിട്ട് നശിപ്പിച്ചതിന് മറ്റൊരുകേസും പൊലീസ് രജിസ്റ്റർ ചെയ്തിരുന്നു. അന്നത്തെ കോട്ടയം ഡിവൈ.എസ്.പി പി.ബി. വിജയനാണ് കേസ് അന്വേഷിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.