അന്വേഷണ മികവിന്​ അംഗീകാരം; രാമചന്ദ്രൻ കോട്ടയത്തിന്​ അഭിമാനം

കോട്ടയം: രാഷ്ട്രപതിയുടെ വിശിഷ്ടസേവ മെഡൽ നേടിയ ജില്ല പൊലീസ് മേധാവി എൻ. രാമചന്ദ്രൻ കോട്ടയത്തിന് അഭിമാനം. രണ്ടാമത്തെ പുരസ്കാരത്തിളക്കത്തിൽ ഏറെ സന്തോഷിക്കുന്നത് കാരൂർ കുടുംബമാണ്. 1985ൽ സർവിസിൽ കയറിയ നാൾ മുതൽ സ്തുത്യർഹമായ നേട്ടമാണ് കൈവരിച്ചത്. എസ്.ഐ, സി.ഐ, ഡിവൈ.എസ്.പി സേവന കാലയളവിൽ കുപ്രസിദ്ധ കൊലപാതകക്കേസുകളിൽ ഉൾപ്പെടെ നിരവധിപ്രതികളെ പിടികൂടാൻ കഴിഞ്ഞത് അന്വേഷണമികവാണ്. 2004ൽ രാഷ്ട്രപതിയുടെ മെഡലിന് അർഹനായ രാമചന്ദ്രൻ ഗവർണറുടെ പ്രത്യേക പ്രശംസപത്രവും നേടിയിട്ടുണ്ട്. അന്ന് സൂര്യനെല്ലി കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് സഹായകരമായത്. കോട്ടയം യൂനിറ്റിൽ ൈക്രംബ്രാഞ്ച് ഡിവൈ.എസ്.പിയായിരിക്കെ ഏറ്റവും മികച്ച യൂനിറ്റാക്കി മികവ് തെളിയിച്ചു. കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് രാമചന്ദ്രൻ വിജിലൻസ് എസ്.പിയായിരിക്കെ ചരിത്രത്തിലാദ്യമായി കെ.എസ്.ഇ.ബി ഏറ്റവും കൂടുതൽ വൈദ്യുതി മോഷണക്കേസുകൾ പിടികൂടിയിരുന്നു. സ്പിരിറ്റ് കേസ്, പത്തനംതിട്ട കലാപം, കതിരൂർ മനോജ് വധക്കേസ് എന്നിവയും പൊൻതൂവലാണ്. 2005ൽ ബാഡ്ജ് ഓഫ് ഓർണർ ബഹുമതിയും ലഭിച്ചിട്ടുണ്ട്. കോട്ടയത്ത് ജില്ല പൊലീസ് മേധാവിയായിരിക്കെ അതിരമ്പുഴ, കടുത്തുരുത്തി കൊലപാതക്കേസുകളിലെ പ്രതികളെ അതിവേഗം പിടികൂടാനായി. ജില്ല പൊലീസ് മേധാവിയായശേഷം നടന്ന കൊലപാതകങ്ങൾക്കെല്ലാം തുമ്പുണ്ടാക്കാൻ കഴിഞ്ഞത് ശ്രദ്ധേയമായി. അതിരമ്പുഴയടക്കം പ്രതികളിലേക്ക് എത്താൻ ഏറെ ബുദ്ധിമുട്ടുള്ള കേസുകൾപോലും ശാസ്ത്രീയരീതിയിൽ കണ്ടെത്തി. തമിഴ്നാട്ടിലെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങളിലെ പ്രതികളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയും ചിത്രങ്ങളടക്കമുള്ളവ ഉൾപ്പെടുത്തി പ്രത്യേക ഡിജിറ്റൽ ലൈബ്രറിക്ക് രൂപംനൽകി. ഇത് സംസ്ഥാതലത്തിൽ ശ്രദ്ധനേടിയ പദ്ധതിയായിരുന്നു. കുറ്റകൃത്യങ്ങൾ വർധിച്ച സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ ഡാറ്റബാങ്ക് രൂപവത്കരിച്ചു. വാഹനാപകടങ്ങൾ കുറക്കാൻ ലക്ഷ്യമിട്ട് നിയമലംഘകരെ കണ്ടെത്താൻ കർശനമായ പരിശോധനകളാണ് നടത്തിയത്. പരിശോധ കർശനമായതോടെ മുൻ വർഷങ്ങളെ അപേക്ഷിച്ച് വാഹനാപകടങ്ങളിൽ ജില്ലയിൽ ഗണ്യമായ കുറവാണുണ്ടായത്. ഉത്സവ സീസണുകളിൽ പ്രത്യേക പരിശോധനകളും പതിവാണ്. സ്കൂൾ-കോളജ് കേന്ദ്രീകരിച്ച് മയക്കുമരുന്ന്, കഞ്ചാവ് ഉപയോഗം തടയാൻ പ്രത്യേകതാൽപര്യം കാണിച്ചു. പഞ്ചായത്ത് െഡപ്യൂട്ടി ഡയറക്ടർ ഏറ്റുമാനൂർ കാരൂർ എം. നാരായണക്കുറുപ്പി​െൻറയും അധ്യാപികയായ ബി. സരസ്വതിയമ്മയുടെയും മകനാണ്. ഭാര്യ: അപർണ. മകൾ: ഇന്ദുലേഖ. മരുമകൻ: വിനീത് രാജഗോപാൽ. സിനിമ കാമറാമാൻ വേണു സഹോദരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.