ഹരിതഭവനം പദ്ധതിക്ക്​ തുടക്കം

കോട്ടയം: ജില്ലയിലെ വീടുകളെ മാലിന്യമുക്തവും പച്ചക്കറി സമ്പുഷ്ടവുമാക്കാൻ ആരംഭിച്ച ഹരിതഭവനം പദ്ധതി കുമരകം കൃഷി വിജ്ഞാന ഭവനിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ് സക്കറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്തു. ഓരോ ബ്ലോക്കിലെയും തെരഞ്ഞെടുത്ത ഒരു വാർഡിലെ എല്ലാ വീടുകളെയും ഹരിതഭവനമാക്കാനുള്ള പരിശീലനമാണ് നൽകുക. വാർഡുതലത്തിൽ വീടുകൾതോറും ഉറവിട ജൈവമാലിന്യ സംസ്കരണ യൂനിറ്റും ജൈവവള നിർമാണവും നടത്തും. ജില്ല പ്ലാനിങ് ഓഫിസർ കെ.എസ്. ലതി അധ്യക്ഷതവഹിച്ചു. കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.പി. സലിമോൻ ഹരിത ടെക്നീഷ്യന്മാർക്ക് യൂനിഫോം വിതരണം ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് അംഗം അഡ്വ. ജയേഷ് മോഹൻ കമ്പോസ്റ്റ് യൂനിറ്റ് ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും കുടുംബശ്രീ മിഷനും കൃഷി വിജ്ഞാന കേന്ദ്രവും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. അയർക്കുന്നം കുമരകം, മറവൻതുരുത്ത്, കടുത്തുരുത്തി എന്നിവിടങ്ങളിലാണ് പൈലറ്റ് േപ്രാജക്ട് ആരംഭിച്ചത്. കൃഷി വിജ്ഞാന കേന്ദ്രം സൗജന്യ പരിശീലനവും സാങ്കേതിക സഹായവും നൽകും. വീടുകളിലെ പ്ലാസ്റ്റിക് കുടുംബശ്രീ മിഷ​െൻറ ഹരിത ടെക്നീഷ്യന്മാർ ശേഖരിക്കും. കുടുംബശ്രീ മിഷൻ നേതൃത്വത്തിൽ തുണിസഞ്ചി, പേപ്പർ കാരിബാഗ് നിർമാണ യൂനിറ്റുകൾ ആരംഭിക്കാനും കുടുംബശ്രീ മിഷൻ പരിശീലനം നൽകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.