മഴ കനത്തു: ഡാമുകളിലേക്ക് നീരൊഴുക്ക് വർധിച്ചു; ജലനിരപ്പ്​ ഉയരുന്നു

ഇടുക്കി: മഴ ശക്തമായതോടെ ഡാമുകളിലെ ജലനിരപ്പും ഉയരുന്നു. മൂന്നു ദിവസമായി തുടരുന്ന മഴയാണ് ഡാമിലേക്ക് നീരൊഴുക്ക് വർധിപ്പിച്ചതും ജലനിരപ്പ് ഉയരാൻ കാരണമായതും. മലങ്കര ഡാമി​െൻറ ജലനിരപ്പ് ഉയർന്ന് 40.70 മീറ്ററിൽ എത്തി. 41 മീറ്ററിൽ ജലനിരപ്പ് എത്തിയാൽ ഡാം ഷട്ടറുകൾ തുറന്നുവിടും. ഇടുക്കി ഡാമി​െൻറ വൃഷ്ടിപ്രദേശത്ത് ശനിയാഴ്ച 41.2 മില്ലീമീറ്ററും മൂന്നാർ 49.2, മൈലാടുംപാറ 27.2, പീരുമേട് 47 മില്ലിമീറ്റർ വീതവും മഴ ലഭിച്ചു. ഇടുക്കി ഡാം വൃഷ്ടി പ്രദേശത്ത് ലഭിച്ച 41.2 മി.മീ. മഴയിൽ 13.04 ദശലക്ഷം വൈദ്യുതി ഉൽപാദിപ്പിക്കാൻ ആവശ്യമായ ജലമാണ് ഒഴുകിയെത്തിയത്. ലോവർ പെരിയാർ മേഖലയിൽ 105 മി.മീ. മഴ ലഭിച്ചതിലൂടെ 0.87 ദശലക്ഷം യൂനിറ്റ് വൈദ്യുതിക്ക് ആവശ്യമായ ജലവും ഇടമലയാറിൽ 42.2 മി.മീ. മഴയിൽനിന്ന് 2.18 ദശലക്ഷം യൂനിറ്റിനാവശ്യമായ ജലവും ഒഴുകിയെത്തി. പൊൻമുടി ഡാമി​െൻറ വൃഷ്ടി പ്രദേശത്ത് 48, മാട്ടുപ്പെട്ടിയിൽ 42 മി.മീ. വീതവും മഴ ലഭിച്ചു. തൊടുപുഴയിൽ ശനിയാഴ്ച 36.2 മി.മീ. മഴയാണ് ലഭിച്ചത്. മഴ ശക്തമായെങ്കിലും കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അണക്കെട്ടുകളിലെല്ലാം കൂടി 38 ശതമാനം വെള്ളം കുറവുണ്ട്. വർഷകാലത്തിൽ 1543.5 മി.മീ. മഴ ലഭിക്കുമെന്ന് പ്രതീക്ഷിച്ചത് 941.4 മി.മീ. ആയി കുറഞ്ഞതാണ് കാരണം. ഇടുക്കി ഡാമിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 28 ശതമാനം ജലത്തി​െൻറ കുറവാണുള്ളത്. കഴിഞ്ഞ വർഷം 2345.34 അടി ജലം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.