മലങ്കര ഡാമി​െൻറ ഷട്ടറുകൾ തുറക്കാൻ സാധ്യത

മുട്ടം: മലങ്കര ജലാശയത്തി​െൻറ ഇരുകരയിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് എം.വി.ഐ.പി അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എൻജിനീയർ സിനോഷ് അറിയിച്ചു. ഡാമിലെ ജലനിരപ്പ് 40.70 മീറ്ററിൽ എത്തിനിൽക്കുന്നു. ഇത് 41 മീറ്ററിൽ എത്തിയാൽ ഷട്ടറുകൾ തുറന്നുവിടും. ഓട്ടത്തിനിടെ കാർ കത്തിനശിച്ചു തൊടുപുഴ: ഓട്ടത്തിനിടെ കാർ കത്തിനശിച്ചു. ചിറ്റൂർ കണ്ടിരിക്കൽ നിക്‌സൺ മാത്യുവി​െൻറ ആഡംബര കാറാണ് കത്തിയത്. ശനിയാഴ്ച വൈകീട്ട് 7.20ന് കുന്നത്തുപാറയിലാണ് സംഭവം. നിക്‌സണും ഭാര്യ സോണിയും മകൻ ഷോണും തൊടുപുഴയിൽനിന്ന് ചിറ്റൂരിലേക്ക് കാറിൽ പോവുകയായിരുന്നു. സോണിയാണ് കാർ ഓടിച്ചത്. പെെട്ടന്ന് എന്തോ കരിയുന്ന മണം അനുഭവപ്പെട്ടതായി പറയുന്നു. ഉടൻ കാറി​െൻറ മുൻവശത്ത് തീയാളി. കാർ നിർത്തി എല്ലാവരും പുറത്തിറങ്ങി. നാട്ടുകാർ അറിയിച്ചതനുസരിച്ച് 10 മിനിറ്റിനകം സ്ഥലത്തെത്തിയ തൊടുപുഴ ഫയർഫോഴ്‌സ് കാറിലെ തീ അണച്ചെങ്കിലും മുൻവശം പൂർണമായും കത്തിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.