കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി കാര്‍ഷിക വികസന ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ പ്രതിസന്ധി രൂക്ഷമായി. പ്രസിഡൻറിനെ തെരഞ്ഞെടുത്തതിലെ ഭിന്നതയെച്ചൊല്ലി മണിമല, എലിക്കുളം പഞ്ചായത്തിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രാജിക്കൊരുങ്ങുന്നു. മണിമലയില്‍നിന്നുള്ള സണ്ണിക്കുട്ടി അഴകമ്പ്രയലിനെയാണ് പ്രസിഡൻറായി തെരഞ്ഞെടുത്തിരിക്കുന്നത്. മുന്‍ പ്രസിഡൻറ് ജോസ് സി. കല്ലൂരിനും കെ.ആര്‍. സന്തോഷിനും സീറ്റ് നിഷേധിക്കുകയും ഇവര്‍ വിമതനായി മത്സരിക്കുകയും ചെയ്തിരുന്നു. യു.ഡി.എഫില്‍ പ്രസിഡൻറ് സ്ഥാനം കേരള കോണ്‍ഗ്രസിനും വൈസ് പ്രസിഡൻറ് സ്ഥാനം കോണ്‍ഗ്രസിനുമാണ്. പ്രസിഡൻറ് സ്ഥാനത്തേക്ക് സാജന്‍ തൊടുക, ബിജോയി മുണ്ടുപാലം, ജോജി വാളിപ്ലാക്കല്‍ എന്നിവരെ പരിഗണിക്കണം എന്നായിരുന്നു പ്രവര്‍ത്തകരുടെ ആവശ്യം. മാത്രമല്ല, കഴിഞ്ഞ തവണ പ്രസിഡൻറ് സ്ഥാനം ജോസഫ് വിഭാഗത്തിനായിരുന്നുവെന്നും ഇക്കാരണത്താല്‍ ജോജി വാളിപ്ലാക്കലിനു പ്രസിഡൻറ് സ്ഥാനം നല്‍കണമെന്നും പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ബാങ്കില്‍ പ്യൂണ്‍ നിയമനത്തില്‍ ഉദ്യോഗാര്‍ഥികളില്‍നിന്ന് കോഴ ആവശ്യപ്പെടുന്ന ഫോണ്‍ സംഭാഷണത്തില്‍ ഇപ്പോള്‍ തെരഞ്ഞെടുക്കപ്പെട്ട പ്രസിഡൻറും അന്നത്തെ ബോര്‍ഡ് അംഗങ്ങളായ സുമേഷ് ആന്‍ഡ്രൂസ്, ചാര്‍ളി കോശി, സാജന്‍ തൊടുക എന്നിവരും ഉള്‍പ്പെട്ടിരുന്നതും പ്രശ്‌നം സങ്കീര്‍ണമാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.