റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍ പുരോഗമിക്കുന്നു

കടുത്തുരുത്തി: പിറവം-കുറുപ്പന്തറ റെയില്‍പ്പാതയിരട്ടിപ്പിക്കല്‍ പുരോഗമിക്കുന്നു. മള്ളിയൂര്‍ മേല്‍പ്പാലത്തിനടുത്തായി കട്ട് ആന്‍ഡ് കണക്ഷന്‍െറ പോയന്‍റുകള്‍ സ്ഥാപിക്കുന്ന ജോലിയാണ് പൂര്‍ത്തീകരിച്ചത്. ഇതിനായി ഞായറാഴ്ച ഒമ്പതുമുതല്‍ വൈകീട്ട് മൂന്നുവരെ ഗതാഗതം സ്തംഭിപ്പിച്ചാണ് പണി നടത്തിയത്. ഇലക്ട്രിഫിക്കേഷന്‍ പണികളും അവസാനഘട്ടത്തിലത്തെി. പുതുതായി സ്ഥാപിച്ച ക്രോസ് ഓവര്‍ ബ്രിഡ്ജുകളില്‍ മെറ്റല്‍ വിരിച്ചു. ഗതാഗത നിയന്ത്രണമില്ലാതെ 30വരെ പാതയില്‍ പണി നടക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഒക്ടോബര്‍ ആദ്യം പിറവം മുതല്‍ കുറുപ്പന്തറ വരെയുള്ള 12 കി.മീ പാത കമീഷന്‍ ചെയ്യാനാണ് റെയില്‍വേ തീരുമാനിച്ചിരിക്കുന്നത്. ചീഫ് ഡെപ്യൂട്ടി എന്‍ജിനീയര്‍ പത്മനാഭന്‍െറ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും തൊഴിലാളികളുമായി അമ്പതോളം പേരാണ് പാതയുടെ നിര്‍മാണം പൂര്‍ത്തീകരിക്കുന്നതിനായി പ്രവര്‍ത്തിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.