ഇറുമ്പയത്ത് കടന്നലിന്‍െറ ആക്രമണം; 15 പേര്‍ക്ക് പരിക്ക്

തലയോലപ്പറമ്പ്: കടന്നലിന്‍െറ കുത്തേറ്റ് 15പേര്‍ക്ക് പരിക്ക്. ഞായറാഴ്ച വൈകീട്ട് നാലോടെ ഇറുമ്പയം കപ്പോളക്കു സമീപത്തായിരുന്നു സംഭവം. ഇതിനടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ റബര്‍ മരത്തിലെ കടന്നല്‍ക്കൂടാണ് ഇളകിയത്. സമീപത്തുകൂടി ബൈക്കില്‍ പോയവരടക്കമുള്ളവര്‍ക്കാണ് കുത്തേറ്റത്. ഇറുമ്പയം-വെള്ളൂര്‍ റോഡിലെ ഗതാഗതം ഏറെനേരം തടസ്സപ്പെട്ടു. കുത്തേറ്റ ഇറുമ്പയം പൂമംഗലം വേണുനിവാസില്‍ വേണുഗോപാലന്‍ നായര്‍ (50), ഭാര്യ രമ (44), കാഞ്ഞിരച്ചുവട്ടില്‍ അരുണ്‍ മാത്യൂ (28), നടുപ്പറമ്പില്‍ ജിമ്മി (48), സജിഭവനില്‍ വക്കച്ചന്‍ (76), മുണ്ടയ്ക്കല്‍ പ്രവീണ്‍രാജ് (33), വട്ടോളി സണ്ണി (46), പ്ളാന്തടത്തില്‍ സുരേഷ് (42), പറക്കോട്ടില്‍ വക്കച്ചന്‍ (63), ഈന്തുങ്കല്‍ പുത്തന്‍പുരം ഐസക് (67), മണപ്പള്ളി സാബു (43), കോടുമ്പനായില്‍ അഭിമന്യൂ (65) എന്നിവരെ പൊതിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാക്കിയുള്ളവരുടെ പരിക്ക് നിസ്സാരമാണ്. പറന്നത്തെിയ കടന്നലുകളില്‍നിന്ന് രക്ഷപ്പെടാന്‍ നാട്ടുകാര്‍ ദൂരസ്ഥലങ്ങളിലേക്ക് ഓടി. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും എത്തിയെങ്കിലും നോക്കിനില്‍ക്കാനേ കഴിഞ്ഞുള്ളൂ. മണിക്കൂറുകളോളം പ്രദേവാസികളെ മുള്‍മുനയിലാക്കിയ കടന്നലുകളെ ഏറെ വൈകി രാത്രി അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ വെള്ളം ചീറ്റിച്ച് തുരത്തുകയായിരുന്നു. ഇതിനിടയില്‍ നിരവധിപേര്‍ക്ക് കുത്തേല്‍ക്കുകയും ചെയ്തു. നാട്ടുകാരെ പ്രദേശത്തേക്ക് അടുപ്പിക്കാതെയും ഗതാഗതം നിയന്ത്രിച്ചും പൊലീസ് മുന്‍കരുതലുകള്‍ എടുത്തതിനാല്‍ കൂടുതല്‍പേര്‍ക്ക് കുത്തേറ്റില്ല. ചൂട് കൂടിയതിനത്തെുടര്‍ന്നു കടന്നലുകള്‍ ഇളകുകയായിരുന്നുവെന്നു സംശയിക്കുന്നതായി ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.