മദര്‍ തെരേസയുടെ തിരുശേഷിപ്പ് കയ്യൂര്‍ പള്ളിയില്‍ പ്രതിഷ്ഠിച്ചു

പാലാ: മദര്‍തെരേസയുടെ തിരുശേഷിപ്പ് കയ്യൂര്‍ ക്രിസ്തുരാജ് പള്ളിയില്‍ സ്ഥാപിച്ചു. പാലാ രൂപതയില്‍ ആദ്യമായാണ് മദറിന്‍െറ തിരുശേഷിപ്പ് സ്ഥാപിക്കപ്പെടുന്നത്. പാലാ ബിഷപ്സ് ഹൗസില്‍നിന്ന് നിരവധി വാഹനങ്ങളുടെ അകമ്പടിയോടെയാണ് തിരുശേഷിപ്പ് പ്രയാണം ആരംഭിച്ചത്. പാലാ, പ്രവിത്താനം, ഉള്ളനാട് വഴി തിരുശേഷിപ്പ് പ്രയാണം കയ്യൂര്‍ ക്രിസ്തുരാജ് ദൈവാലയത്തില്‍ എത്തി. തുടര്‍ന്ന് പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് തിരുശേഷിപ്പ് പ്രതിഷ്ഠിച്ചു. മനുഷ്യനില്‍ ദൈവത്തെ ദര്‍ശിച്ച വ്യക്തിയായിരുന്നു മദര്‍ തെരേസയെന്ന് ബിഷപ് പറഞ്ഞു. തിരുശേഷിപ്പ് പ്രദക്ഷിണത്തിന് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. മോണ്‍ ജോസഫ് കൊല്ലംപറമ്പില്‍, ഫാ. മൈക്കിള്‍ നരിക്കാട്ട്, ഫാ. മൈക്കിള്‍ വട്ടപ്പലം, ഫാ. ഗര്‍വാസീസ് ആനിത്തോട്ടം എന്നിവര്‍ സഹകാര്‍മികരായിരുന്നു. തുടര്‍ന്ന് നൊവേന നടന്നു. ചടങ്ങുകളില്‍ ജോസ് കെ. മാണി എം.പി, പി.സി. ജോര്‍ജ് എം.എല്‍.എ, വിവിധ സമുദായങ്ങളെ പ്രതിനിധാനം ചെയ്ത് എന്‍.എസ്.എസ് ഡയറക്ടര്‍ ബോര്‍ഡ് അംഗം സി.പി. ചന്ദ്രന്‍നായര്‍, എസ്.എന്‍.ഡി.പി യോഗം ഡയറക്ടര്‍ ബോര്‍ഡ് അംഗം പി.എസ്. ശാര്‍ങ്ഗധരന്‍, മീനച്ചില്‍ ഹിന്ദുസംഗമം ഉപാധ്യക്ഷന്‍ രവീന്ദ്രനാഥ്, മരിയസദനം ഡയറക്ടര്‍ സന്തോഷ്, മഹാത്മാഗാന്ധി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ്, പാലാ ബ്ളഡ് ഫോറം കണ്‍വീനര്‍ ഷിബു തെക്കേമറ്റം തുടങ്ങിയവര്‍ പങ്കെടുത്തു. തിരുശേഷിപ്പ് പ്രയാണത്തിനും പ്രതിഷ്ഠക്കും കയ്യൂര്‍ പള്ളി വികാരി ജോസഫ് വടക്കേമംഗലത്ത്, കെ.സി.വൈ.എം പാലാ രൂപത ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ട്രസ്റ്റിമാരായ ജോജോ വറവുങ്കല്‍, ജോര്‍ജ് കാഞ്ഞിരത്തുംകുന്നേല്‍, ബിജോ അടക്കാപ്പാറ, കെ.സി.വൈ.എം പാലാരൂപതാ പ്രസിഡന്‍റ് ജിനു മാത്യു മുട്ടപ്പള്ളില്‍, ജനറല്‍ സെക്രട്ടറി അമല്‍ ജോര്‍ജ്, അഞ്ജു ട്രീസ, ആല്‍ബിന്‍ ഞായര്‍കുളം, അനില്‍ പുത്തന്‍പുര, അഞ്ജന സന്തോഷ്, ജോണ്‍സ് ജോസ്, സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.