ഹൈറേഞ്ച് മേഖലയില്‍ റോഡരികിലെ കാടുകള്‍ അപകടമാകുന്നു

മുണ്ടക്കയം: കൊട്ടാരക്കര-ദിണ്ഡുഗല്‍ ദേശീയപാതയില്‍ ഹൈറേഞ്ച് പാതയില്‍ മുപ്പത്തിയഞ്ചാംമൈല്‍ മുതല്‍ കുട്ടിക്കാനം വരെയുള്ള റോഡരികില്‍ വളര്‍ന്നു നില്‍ക്കുന്ന കാടുകള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നു. റോഡിന് ഇരുവശവും കാടുകള്‍ നിറഞ്ഞതോടെ കാല്‍നടയാത്രക്കാര്‍ക്ക് നടക്കാന്‍ ഇടമില്ലാതായി. കാടുകള്‍ വെട്ടിമാറ്റാന്‍ ദേശീയപാത വിഭാഗം തയാറാകാത്തതാണ് പ്രശ്നത്തിന് കാരണം. മേഖലയിലെ പ്രധാന അപകട മേഖലയായ മരുതുംമൂട് അപകട വളവില്‍ ഡിവൈഡറുകളും സിഗ്നല്‍ ബോര്‍ഡുകളും മൂടിയാണ് കാട് വളര്‍ന്നിരിക്കുന്നത്. കൂടാതെ കോടികള്‍ മുടക്കി നിര്‍മിച്ച ഡിറ്റനേറ്ററുകള്‍ മുഴുവനും കാടിനുള്ളിലായിരിക്കുകയാണ്. തറ നിരപ്പില്‍ തന്നെ സിമന്‍റ് അല്‍പം ചേര്‍ത്ത് സ്ഥാപിച്ച ഡിറ്റനേറ്ററുകള്‍ ഒരാഴ്ച പിന്നിടുന്നതിന് മുമ്പെ നിലം പതിച്ചിരുന്നു. മാധ്യമ വാര്‍ത്തയത്തെുടര്‍ന്ന് പുന$സ്ഥാപിച്ചാല്‍ മാത്രമേ പണം നല്‍കൂവെന്ന് ദേശീയപാത അധികൃതര്‍ അറിയിച്ചെങ്കിലും ഒരു നടപപടിയും സ്വീകരിച്ചില്ളെന്നാക്ഷേപം ശക്തമാണ്. കാട് തെളിക്കാന്‍ പ്രത്യേക ഫണ്ട് ഇല്ളെന്നാണ് അധികൃതര്‍ പറയുന്നത്. കാട് തെളിക്കേണ്ട ജോലി ദേശീയപാത വിഭാഗം ചെയ്യേണ്ടതില്ളെന്ന് മുമ്പ് സര്‍ക്കാര്‍ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. കലക്ടറുടെ നിയന്ത്രണത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി ഈ ജോലികള്‍ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഇത് വീണ്ടും ദേശീയപാത വിഭാഗംതന്നെ ചെയ്യുകയായിരുന്നു പതിവ്. മുന്‍ വര്‍ഷങ്ങളില്‍ കാടുവെട്ടാന്‍ നല്‍കിയ ഫണ്ട് വര്‍ധിപ്പിക്കാത്തതാണ് ഇത്തവണ കരാറുകാര്‍ ജോലി ഏറ്റെടുക്കാത്തതിന് കാരണമെന്ന് പറയപ്പെടുന്നു. ഇടുക്കി ജില്ലയില്‍ ഉള്‍പ്പെട്ട കുട്ടിക്കാനം മുതല്‍ മുപ്പത്തിയഞ്ചാംമൈല്‍ വരെയുള്ള ഭാഗത്ത് കഴിഞ്ഞ ശബരിമല തീര്‍ഥാടന കാലത്താണ് കാടുകള്‍ വെട്ടിത്തെളിച്ചത്. അതിനുശേഷം ഒരു നടപടിയും സ്വീകരിച്ചില്ല. ഇടുക്കി ഒഴുകെയുള്ള മറ്റു ജില്ലകളില്‍ തൊഴിലുറപ്പ് പദ്ധതിയില്‍പെടുത്തി റോഡരികിലെ കാടുകള്‍ വെട്ടി വൃത്തിയാക്കുന്നുണ്ട്. പക്ഷേ, ഇവിടെ അതും സാധ്യമായിട്ടില്ല. സ്കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നത് റോഡില്‍ക്കൂടിയാണ്. ഹൈറേഞ്ചില്‍നിന്ന് ഇറക്കമിറങ്ങി അമിതവേഗത്തില്‍ എത്തുന്ന വാഹനങ്ങള്‍ കാല്‍നടയാത്രക്കാരെ ഇടിച്ച് അപകടമുണ്ടാകാനും സാധ്യത ഏറെയാണ്. ഇരുവശങ്ങളിലും കാടുകള്‍ പടര്‍ന്ന് നില്‍ക്കുന്നതിനാല്‍ വളവുകളേറെയുള്ള റോഡില്‍ എതിര്‍ദിശയില്‍ എത്തുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്തതും അപകടമാണ്. മേഖലയില്‍ സ്ഥാപിച്ചിരിക്കുന്ന അപകട മുന്നറിയിപ്പ് ബോര്‍ഡുകള്‍ കാടുകയറി മൂടിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.