സ്ഥലം കണ്ടത്തെിയില്ല: നാല് ഫയര്‍സ്റ്റേഷനുകളുടെ നിര്‍മാണം പ്രതിസന്ധിയില്‍

കോട്ടയം: ജില്ലയില്‍ സര്‍ക്കാര്‍ പുതുതായി അനുവദിച്ച ചിങ്ങവനം, എരുമേലി ഫയര്‍ സ്റ്റേഷനുകള്‍ക്കും സര്‍ക്കാറില്‍ നിര്‍ദേശിക്കപ്പെട്ട കുമരകം, ഏറ്റുമാനൂര്‍ സ്റ്റേഷനുകള്‍ക്കും അനുയോജ്യമായ സ്ഥലം ലഭ്യമായില്ല. ഇതുമൂലം ഫയര്‍സ്റ്റേഷന്‍ ആരംഭിക്കുന്നത് സംബന്ധിച്ച നടപടി പ്രതിസന്ധിയില്‍. ചിങ്ങവനം, എരുമേലി ഫയര്‍സ്റ്റേഷനുകള്‍ അനുവദിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്‍െറ ഉത്തരവ് വര്‍ഷങ്ങള്‍ക്ക് മുമ്പേ ഉണ്ടായതാണ്. ചിങ്ങവനം ടൗണിനടുത്തും എരുമേലി ടൗണിനടുത്തും ഗതാഗത സൗകര്യമുള്ള അരഏക്കര്‍ സ്ഥലം ലഭ്യമാക്കണമെന്നാണ് സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍, ഈ രണ്ട് സ്റ്റേഷനുകള്‍ക്കും ഉചിതമായ സ്ഥലം കണ്ടത്തൊന്‍ സാധിച്ചിട്ടില്ല. ശബരിമല തീര്‍ഥാടനം പരിഗണിച്ചാണ് എരുമേലിയില്‍ സ്റ്റേഷന് സര്‍ക്കാര്‍ അനുമതി നല്‍കിയത്. കണമല തുടങ്ങിയ മേഖലകളില്‍ അപകടം സംഭവിക്കുമ്പോള്‍ കാഞ്ഞിരപ്പള്ളിയില്‍നിന്ന് കോട്ടയത്തുനിന്നുമാണ് ഫയര്‍ഫോഴ്സ് എത്തുന്നത്. അവിടെനിന്ന് ഫയര്‍ഫോഴ്സ് അപകടസ്ഥലത്തത്തൊന്‍ ഏറെസമയം വേണ്ടിവരുന്നുണ്ട്. ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം നേരിടുന്നതിന് കാരണമാകുന്നു. കോട്ടയം മെഡിക്കല്‍ കോളജ്, ഏറ്റുമാനൂര്‍, കുമരകം ഭാഗങ്ങളില്‍ അത്യാഹിതങ്ങള്‍ സംഭവിക്കുമ്പോള്‍ കോട്ടയം, പാലാ, വൈക്കം ഫയര്‍ഫോഴ്സുകളാണ് എത്തുന്നത്. ചിങ്ങവനം ഭാഗത്ത് അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഗതാഗത തടസ്സങ്ങള്‍ പിന്നിട്ട് കോട്ടയത്തു നിന്നും ചങ്ങനാശേരിയില്‍ നിന്നും വേണം ഫയര്‍ഫോഴ്സ് എത്താന്‍. ചിങ്ങവനത്ത് ഇലക്¤്രടാ കെമിക്കല്‍സ് ലിമിറ്റഡിന്‍െറ സ്ഥലം ലഭിക്കുമെന്ന് കരുതിയെങ്കിലും സര്‍ക്കാറിന്‍െറ ഭാഗത്തുനിന്ന് നടപടിയുണ്ടായില്ല. അതുപോലെ കുമരകത്തും ഏറ്റുമാനൂരും നിര്‍ദേശിക്കപ്പെട്ട ഫയര്‍ സ്റ്റേഷനും സ്ഥലം കണ്ടത്തൊന്‍ സാധിച്ചിട്ടില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുത്താലേ ഫയര്‍ സ്റ്റേഷന് സ്ഥലം ലഭ്യമാകാന്‍ സാധിക്കുകയുള്ളു. ചങ്ങനാശേരി, കോട്ടയം, പാമ്പാടി, പാലാ, തിരുവല്ല ഫയര്‍ സ്റ്റേഷനുകളില്‍ ആധുനിക സംവിധാനങ്ങളും ജീവനക്കാരെയും നിയമിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.