കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയില്‍ പൊലീസ് കോംപ്ളക്സ് നിര്‍മാണം മൂന്നുമാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ഡോ. എന്‍. ജയരാജ് എം.എല്‍.എ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മിനി സിവില്‍സ്റ്റേഷനോട് ചേര്‍ന്ന് ഇപ്പോഴത്തെ പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിനും ഇടയിലായുള്ള സ്ഥലത്ത് മൂന്നുനിലകളിലായി പണി തീര്‍ക്കുന്ന കെട്ടിടസമുച്ചയത്തില്‍ ഡിവൈ.എസ്.പി, സി.ഐ ഓഫിസുകളും പൊലീസ് സ്റ്റേഷനും ട്രാഫിക് പൊലീസ് യൂനിറ്റും അടക്കമുള്ള ഓഫിസുകള്‍ പ്രവര്‍ത്തിക്കും. കാഞ്ഞിരപ്പള്ളി പൊലീസ് സ്റ്റേഷന് സ്വന്തമായി കെട്ടിടം നിര്‍മിക്കുന്നതിന് സ്ഥലം തടസ്സമായി വന്ന സാഹചര്യത്തില്‍ റവന്യൂ വകുപ്പിന്‍െറ അധീനതയിലുള്ള ഭൂമിയില്‍നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സര്‍ക്കാറിന്‍െറ ഭരണത്തില്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ജയരാജ് എം.എല്‍.എ നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നാണ് പഴയ താലൂക്ക് ഓഫിസ് കെട്ടിടം സ്ഥിതിചെയ്തിരുന്ന വളപ്പില്‍നിന്ന് പത്ത് സെന്‍േറാളം സ്ഥലം വിട്ടുനല്‍കുന്നതിന് റവന്യൂ വകുപ്പില്‍നിന്ന് കഴിഞ്ഞ ആഴ്ച ഉത്തരവുണ്ടായത്. ഗ്രാമപഞ്ചായത്തിന്‍െറ അനാസ്ഥ തുടര്‍ന്നാല്‍ ഐ.എച്ച്.ആര്‍.ഡി കോളജ് കാഞ്ഞിരപ്പള്ളി നഷ്ടമാവുമെന്ന് അദ്ദേഹം പറഞ്ഞു. കോളജിന് സ്വന്തമായി സ്ഥലവും കെട്ടിടവും ഇല്ലാത്തതിന്‍െറ പേരിലാണ് അഫിലിയേഷന്‍ നഷ്ടമാവുന്നത്. കോളജിന് അഞ്ച് ഏക്കര്‍ സ്ഥലം സ്വന്തമായി ഉണ്ടായിരിക്കണമെന്നാണ് യൂനിവേഴ്സിറ്റിയുടെ നിര്‍ദേശം. കോളജിന്‍െറ അപര്യാപ്തതയുടെ പേരില്‍ കഴിഞ്ഞ അധ്യയനവര്‍ഷം പുതിയ പ്രവേശം യൂനിവേഴ്സിറ്റി തടഞ്ഞിരുന്നു. തുടര്‍ന്ന് ഒരുവര്‍ഷത്തിനുള്ളില്‍ കോളജിന് ആവശ്യമായ സ്ഥലം കണ്ടത്തെി നല്‍കാമെന്ന് ഉറപ്പുനല്‍കിയ സാഹചര്യത്തിലാണ് അഫിലിയേഷന്‍ തുടരുന്നതിന് യൂനിവേഴ്സിറ്റി അനുമതി നല്‍കിയത്. എന്നാല്‍, ഇതിനുശേഷവും സ്ഥലം കണ്ടത്തെി നല്‍കുന്നതിന് ഗ്രാമപഞ്ചായത്ത് തയാറാകാത്ത സാഹചര്യത്തിലാണ് കോളജിന്‍െറ അംഗീകാരം നഷ്ടമാവുന്നതെന്ന് എം.എല്‍.എ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.