എരുമേലി എസ്.ഐക്കെതിരെ പരാതികളുമായി നിരവധിപേര്‍

കാഞ്ഞിരപ്പള്ളി: എരുമേലി എസ്.ഐ മര്‍ദിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തതായി എരുമേലി താന്നിക്കല്‍ പുരയിടത്തില്‍ അബ്ദുല്‍ റസാഖ്, എം.ഇ.എസ് കോളജ് വിദ്യാര്‍ഥി വെണ്‍കുറിഞ്ഞി അയത്തില്‍ ജിനു, വിശാല്‍ നിവാസില്‍ വിശാല്‍, എരുമേലി സിറ്റി മെഡിക്കല്‍ ഷോപ് ഉടമ ടോം പ്രകാശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. പൊലീസ് കംപ്ളെയിന്‍റ് അതോറിറ്റിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും ഇവര്‍ പറഞ്ഞു. കഴിഞ്ഞ പത്തിന് തന്‍െറ വീട്ടിലത്തെിയ എസ്.ഐ സ്ത്രീകളോട് അപമര്യാദയായി പെരുമാറുകയും തന്നെ ക്രൂരമായി മര്‍ദിച്ചതായും അബ്ദുല്‍ റസാഖ് അരോപിച്ചു. ഹൃദയസംബന്ധമായ രോഗിയായ റസാഖിനെ ജീപ്പിലിട്ടും മര്‍ദിച്ചതായി പറയുന്നു. ഇതിനുശേഷം സ്റ്റേഷനിലത്തെിക്കുമ്പോള്‍ കുഴഞ്ഞുവീണ റസാഖിനെ നാട്ടുകാരാണ് ആദ്യം സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലുമത്തെിച്ചത്. എം.ഇ.എസ് കോളജ് വിദ്യാര്‍ഥികളായ വെണ്‍കുറിഞ്ഞി അയത്തില്‍ ജിനു, വിശാല്‍ നിവാസില്‍ വിശാല്‍ എന്നിവരെ പൊലീസ് തടഞ്ഞുനിര്‍ത്തി ബൈക്ക് കസ്റ്റഡിയിലെടുത്തത് ബൈക്കിന് സൈഡ് കണ്ണാടി ഇല്ലാത്തതിന്‍െറ പേരിലാണ്. അപകടത്തില്‍പ്പെട്ട കൂട്ടുകാരനെ ആശുപത്രിയിലത്തെിച്ച് വീട്ടിലേക്ക് പോവുകയായിരുന്ന ജിനുവും വിശാലും സഞ്ചരിച്ച ബൈക്ക് പരിശോധനയുടെ ഭാഗമായാണ് രാത്രി ഒന്നരയോടെ പൊലീസ് തടയുന്നത്. പരിശോധനയില്‍ രേഖകള്‍ കാണിച്ചുവെങ്കിലും സൈഡ് കണ്ണാടി ഇല്ളെന്ന പേരിലാണ് ബൈക്ക് പിടിച്ചെടുത്തത്. ബൈക്ക് തിരികെനല്‍കണമെന്ന് ആവശ്യപ്പെട്ട ഇരുവരുടെയും നേര്‍ക്ക് എസ്.ഐ അസഭ്യവര്‍ഷമായിരുന്നു നടത്തിയതെന്ന് ഇരുവരും പറയുന്നു. എരുമേലി സിറ്റി മെഡിക്കല്‍ ഷോപ് ഉടമ ടോം പ്രകാശിന്‍െറ പരാതി ഒരു കാരണവുമില്ലാതെ തന്നെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി അസഭ്യം പറയുകയും ഷര്‍ട്ടിന്‍െറ കോളറില്‍ കുത്തിപ്പിടിച്ച് ഉലക്കുകയും ചെയ്തുവെന്നും ഹൃദയസംബന്ധമായ രോഗത്തിന് മരുന്നുകഴിക്കുന്ന താന്‍ ഭയന്ന് കുഴഞ്ഞുവീഴുകയും ചെയ്തുവെന്നാണ്. ഇവര്‍ നാലുപേരും പൊലീസ് കംപ്ളെയിന്‍റ് അതോറിറ്റിക്കും ജില്ലാ പൊലീസ് സൂപ്രണ്ടിനും പരാതി നല്‍കിയതായി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.