കാല്‍നടക്കാരന് ഗുരുതര പരിക്ക്

പാലാ: സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുന്നതിനിടെ അമിതവേഗത്തിലത്തെിയ ബൈക്ക് ഇടിച്ച് കാല്‍നടക്കാരന് ഗുരുതര പരിക്ക്. സി.പി.എം പാലാ ലോക്കല്‍ കമ്മിറ്റി അംഗവും ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിയുമായ അരുണാപുരം എലിക്കുഴിയില്‍ പി. പ്രശാന്ത് കുമാറിനാണ് (തമ്പി -59) പരിക്കേറ്റത്. ഇരുകാലുകള്‍ക്കും വാരിയെല്ലുകള്‍ക്കും പരിക്കേറ്റ പ്രശാന്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രണ്ടിന് കൊട്ടാരമറ്റം ബസ് ടെര്‍മിനലിന് മുന്നിലെ സീബ്രാലൈനിലാണ് അപകടം. റോഡില്‍ തിരിക്ക് കുറഞ്ഞ സമയത്ത് മത്സര ഓട്ടത്തിലേര്‍പ്പെട്ട ബൈക്കുകളില്‍ ഒന്ന് പ്രശാന്തിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. പാലാ പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.