കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികള്‍ ഇനി ഓര്‍മ

മുണ്ടക്കയം: താന്ത്രികാചാര്യന്‍ കോരുത്തോട് ബാലകൃഷ്ണന്‍ തന്ത്രികള്‍ ഇനി ഓര്‍മ. കഴിഞ്ഞദിവസം അന്തരിച്ച തന്ത്രികള്‍ക്ക് നാട് യാത്രാമൊഴിനല്‍കി. സാമൂഹിക-സംസ്കാരിക രംഗത്തെ നിരവധിപേരാണ് അന്ത്യോപചാരമര്‍പ്പിക്കാനത്തെിയത്. 1944ല്‍ പാമ്പാടി പങ്ങട പേട്ടത്താനത്ത് മാധവന്‍-പാര്‍വതി ദമ്പതികളുടെ മകനായി ജനിച്ച ബാലകൃഷ്ണന്‍ 12ാം വയസ്സിലാണ് വേദപഠനം ആരംഭിച്ചത്. പൂത്തോട്ട ശ്രീനാരായണ വല്ലഭ ക്ഷേത്രം ഉള്‍പ്പെടെ 200ഓളം ക്ഷേത്രങ്ങളില്‍ താന്ത്രികാചാര്യനും കണിച്ചുകുളങ്ങര ദേവീക്ഷേത്രത്തിലെ തന്ത്രിയുമായി സേവനം അനുഷ്ഠിച്ചു. ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. കുട്ടിക്കാലത്തുതന്നെ കോത്തല സൂര്യനാരായണ ദീക്ഷിതരുമായി അടുപ്പമുണ്ടായിരുന്ന ബാലകൃഷ്ണ്‍ തന്ത്രി 12ാം വയസ്സില്‍ അദ്ദേഹത്തിന്‍െറ ശിഷ്യനായി. പിന്നീട് സംസ്കൃതവും വേദങ്ങളും സ്വായത്തമാക്കി. ഗുരുവിന്‍െറ ജീവചരിത്രം ഉള്‍പ്പെടെ വേദപരമായ പല ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. കോരുത്തോട് എസ്.എന്‍.ഡി.പി ശാഖാ യോഗത്തിന്‍െറ പ്രസിഡന്‍റ് സ്ഥാനം വഹിച്ചിരുന്ന അദ്ദേഹം ദീര്‍ഘകാലം സി. കേശവന്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിന്‍െറ മാനേജറായും സേവനം അനുഷ്ഠിച്ചു. ഗുരുധര്‍മ പ്രചാരസഭയുടെ കേന്ദ്രസമിതി അംഗവും മദ്യവര്‍ജന പ്രചാരകനുമായിരുന്നു. സി. കേശവന്‍ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രത്യേകം തയാറാക്കിയ പന്തലില്‍ പത്തോടെ മൃതദേഹം പൊതുദര്‍ശനത്തിനുവെച്ചു. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, അനധ്യാപകര്‍, സ്കൂള്‍ മാനേജ്മെന്‍റ്, പി.ടി.എ ഭാരവാഹികള്‍ എന്നിവര്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു. പരേതനോടുള്ള ആദരസൂചകമായി സ്കൂളിന് ഉച്ചകഴിഞ്ഞ് അവധി നല്‍കി. തുടര്‍ന്ന് ഗായത്രി ഭവനില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ സമൂഹത്തിന്‍െറ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, സ്വാമി ധര്‍മചൈതന്യ, ബാബു നാരായണന്‍ തന്ത്രി, ആന്‍േറാ ആന്‍റണി എം.പി, മുന്‍ എം.എല്‍.എ കെ.വി. കുര്യന്‍, സ്വാതന്ത്ര്യ സമരസേനാനി എം.കെ. രവീന്ദ്രന്‍, എസ്.എന്‍.ഡി.പി യോഗം കോട്ടയം യൂനിയന്‍ പ്രസിഡന്‍റ് എ.ജി. തങ്കപ്പന്‍, വൈസ് പ്രസിഡന്‍റ് കെ.വി. ശശികുമാര്‍, സെക്രട്ടറി പി. രാജീവ്, തലയോലപ്പറമ്പ് യൂനിയന്‍ പ്രസിഡന്‍റ് പ്രകാശ്, സെക്രട്ടറി എസ്.ഡി. സുരേഷ് ബാബു, ഹൈറേഞ്ച് യൂനിയന്‍ പ്രസിഡന്‍റ് ബാബു ഇടയാടിക്കുഴി, വൈസ് പ്രസിഡന്‍റ് ലാലിറ്റ് എസ്. തകടിയേല്‍, സെക്രട്ടറി അഡ്വ. പി. ജീരാജ്, എരുമേലി യൂനിയന്‍ പ്രസിഡന്‍റ് അജിത്കുമാര്‍, സെക്രട്ടറി ശ്രീപാദം ശ്രീകുമാര്‍, യൂത്ത്മൂവ്മെന്‍റ് സംസ്ഥാന നേതാവ് അനില്‍ തറനിലം, കോരുത്തോട് ശാഖാ പ്രസിഡന്‍റും സി.കെ.എം.എച്ച്.എസ്.എസ് മാനേജറുമായ എം.എസ്. ജയപ്രകാശ്, വൈസ് പ്രസിഡന്‍റ് എം.ആര്‍. ഷാജി, സെക്രട്ടറി എം.പി. അനീഷ്, പ്രിന്‍സിപ്പല്‍ അനിത ഷാജി, പ്രധാനാധ്യാപിക എസ്.എല്‍. ഷൈല, പി.ടി.എ പ്രസിഡന്‍റ്, വി. മുരളീധരന്‍, വിവിധ ശാഖാ ഭാരവാഹികള്‍, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ ഗായത്രി ഭവനിലത്തെി അന്ത്യോപചാരമര്‍പ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.