മുണ്ടക്കയം: വാഗമണ്‍-കോലാഹലമേട് വിനോദസഞ്ചാര മേഖലയുടെ വികസന മുന്നേറ്റത്തിന് പ്രയോജനപ്പെടുന്ന ഇളങ്കാട്-വല്യേന്ത-വാഗമണ്‍ ഹൈവേ നിര്‍മാണം പാതിവഴിയില്‍ നിലച്ചു. ഹൈറേഞ്ചിന്‍െറ പ്രവേശ കവാടത്തില്‍നിന്ന് വാഗമണ്ണിന്‍െറ ദൃശ്യചാരുതയിലേക്ക് വഴിതുറക്കുന്ന പാത 14കോടി മുടക്കിലാണ് നിര്‍മാണം തുടങ്ങിയത്. ഇളങ്കാട്ടില്‍നിന്ന് മലമ്പാത വെട്ടിത്തെളിച്ച് വല്യേന്ത വഴി വാഗമണ്ണിലേക്ക് എത്തുന്ന പത്തുകിലോമീറ്റര്‍ ഹൈവേയുടെ നിര്‍മാണച്ചുമതല കേരള കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനാണ് ഏറ്റെടുത്തിരുന്നത്. കോര്‍പറേഷന്‍ നിമാണച്ചുമതല സ്വകാര്യ കരാറുകാരനെ ഏല്‍പിച്ചു. ഇതോടെ പാതയുടെ ശനിദശയും തുടങ്ങി. പണി ഇഴഞ്ഞുനീങ്ങിയതോടെ നാട്ടുകാര്‍ നിരവധിതവണ പ്രതിഷേധവുമായി രംഗത്തിങ്ങി. ബസ് ഓടിയിരുന്ന വല്യേന്ത വരെ പാത പുനര്‍നിര്‍മാണത്തിനായി കുത്തിപ്പൊളിച്ചതോടെ വര്‍ഷങ്ങളോളം ജനം ദുരിതത്തിലായി. പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ ഇളങ്കാട്ടില്‍നിന്ന് വല്യേന്ത വരെ രണ്ടു കിലോമീറ്റര്‍ പാത ടാര്‍ ചെയ്തു സഞ്ചാരയോഗ്യമാക്കി. ബാക്കി ഭാഗത്തെ മണ്ണു പണി, കല്‍കെട്ട് നിര്‍മാണം എന്നിവ ഇഴഞ്ഞുനീങ്ങുന്നതിനിടെ സ്വകാര്യ കരാറുകാരന്‍ പണി ഉപേക്ഷിച്ചു. വര്‍ഷങ്ങളായി പണി നിലച്ച അവസ്ഥയാണ്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ പാത നിര്‍മാണം ഏറ്റെടുക്കുമെന്ന് പറയുന്നതല്ലാതെ പണി നടക്കുന്നില്ല. മുമ്പ് നിര്‍മാണം പൂര്‍ത്തിയാകാത്ത പാതയിലൂടെ വന്ന യുവ ഡോക്ടര്‍മാരുടെ സംഘം അപകടത്തില്‍പെട്ട് ഒരാള്‍ മരിച്ചിരുന്നു. സോളിങ്ങിനായി നിരത്തിയ മെറ്റല്‍ പൂര്‍ണമായും ഇളകിമാറിയതോടെ കാല്‍നടപോലും ദുസ്സഹമാണ്. ഇതിനിടെ ചെങ്കുത്തായ പാതയില്‍ നിര്‍മിച്ച എസ്. ആകൃതിയിലുള്ള വളവ് വാഹനങ്ങള്‍ക്ക് ഭീഷണിയുമായി. എസ് വളവിലൂടെ വാഹനങ്ങള്‍ കയറില്ല എന്ന് അഭിപ്രായം ഉയര്‍ന്നതോടെ വളവ് പുനര്‍നിര്‍മിച്ചാലേ പാത ഉപയോഗപ്രദമാകൂ എന്ന നിലയായി. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയത പരിഹരിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ യാഥാര്‍ഥ്യമായില്ല. നിലവിലെ സ്ഥിതിയില്‍ ടാറിങ് നടത്തി തുറന്നുകൊടുത്താല്‍ ഇറക്കിമിറങ്ങി വരുന്ന വാഹനങ്ങള്‍ക്ക് എസ് വളവുകളിലെ അശാസ്ത്രീയ ചരിവുകളില്‍ നിയന്ത്രണം നഷ്ടപ്പെടാന്‍ സാധ്യതയേറെയാണെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു. വഴി തുറന്നാല്‍ മുണ്ടക്കയത്തുനിന്ന് നിലവില്‍ കുട്ടിക്കാനം, ഏലപ്പാറ വഴിയുള്ള വാഗമണ്‍ യാത്ര ഒഴിവാക്കി കുറഞ്ഞ ദൂരത്തില്‍ സാമ്പത്തിക, സമയലാഭത്തില്‍ വാഗമണ്‍, കുരിശുമല, മുരുകന്‍മല, കോലാഹലമേട്, തങ്ങള്‍പാറ എന്നിവിടങ്ങളില്‍ എളുപ്പത്തില്‍ എത്താന്‍ കഴിയും. മുണ്ടക്കയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ഉള്‍പ്പെടെ തെക്കന്‍ ജില്ലകളില്‍നിന്ന് എരുമേലി വഴി എത്തുന്നവര്‍ക്ക് ഈരാറ്റുപേട്ട, കുട്ടിക്കാനം തുടങ്ങിയ പാതകള്‍ ഒഴിവാക്കി പുതിയ പാതയിലൂടെ വാഗമണ്ണിലത്തൊന്‍ സാധിക്കും. തെക്കന്‍ ജില്ലകളില്‍നിന്ന് എരുമേലി വഴി എത്തുന്നവര്‍ക്ക് വാഗമണ്ണിലേക്ക് 26 കിലോമീറ്റര്‍ ലാഭിക്കാമെന്നതും പാതയുടെ പ്രധാന്യം വര്‍ധിപ്പിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.