അനധികൃത നികത്തലും ഖനനവും; വിജിലന്‍സിനു പരാതി

കോട്ടയം: ജില്ലയിലും സമീപത്തും വര്‍ധിച്ചു വരുന്ന അനധികൃത പാറഖനനത്തിനും തണ്ണീര്‍ത്തട നികത്തലിനുമെതിരെ വിജിലന്‍സിനു പരാതി. ജില്ലയില്‍ അനധികൃത കൈയേറ്റവും നികത്തലും വ്യാപകമായതിനെ തുടര്‍ന്ന് ജല ഉപഭോക്തൃ-തണ്ണീര്‍ത്തട സംരക്ഷണ സമിതിയാണ് പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന തണ്ണീര്‍ത്തട ഭേദഗതി ദുരുപയോഗം ചെയ്ത് വന്‍തോതില്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയിരുന്നു. 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട നിയമം അട്ടിമറിച്ചാണ് നികത്തല്‍. രൂക്ഷമായ കുടിവെള്ളക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിലാണ് ഇത്തരത്തില്‍ നികത്തല്‍ നടക്കുന്നത്. ജില്ലയുടെ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന ഇതിനെതിരെ നടപടിയെടുക്കാന്‍ അധികൃതരും തയാറാകുന്നില്ല. ജനവാസങ്ങള്‍ കേന്ദ്രീകരിച്ച് നൂറുകണക്കിനു പാറമടകളാണ് ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത്. എടുക്കുന്ന മണ്ണ് ആ പഞ്ചായത്ത് പരിധിക്കുള്ളില്‍ തന്നെ നിക്ഷേപിക്കണമെന്ന നിയമം ജില്ലയിലെ പല പഞ്ചായത്തുകളിലും നിലവിലുണ്ടെങ്കിലും അട്ടിമറിക്കുകയാണെന്ന് പരാതിയില്‍ പറയുന്നു. ഏറ്റവും കൂടുതല്‍ ഖനനം നടന്ന വില്ളേജുകള്‍ ഏതെന്നതും ജിയോളജി വകുപ്പിന്‍െറ അനുമതികളും വിജിലന്‍സ് അന്വേഷണ പരിധിയില്‍പെടുത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.