കടുത്തുരുത്തി: മാര്‍ച്ച് 31നുമുമ്പ് മുഴുവന്‍ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറും വൈദ്യുതി ബോര്‍ഡും പ്രഖ്യാപിച്ച സമ്പൂര്‍ണ വൈദ്യുതീകരണ പരിപാടി ഫലപ്രദമായി നടപ്പാക്കാന്‍ കടുത്തുരുത്തി മണ്ഡലത്തില്‍ പദ്ധതി ആവിഷ്കരിച്ചതായി അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ അറിയിച്ചു. ബി.പി.എല്‍ ഭവനങ്ങള്‍ക്ക് വെതര്‍ പ്രൂഫ് കണക്ഷന്‍ സൗജന്യമായി നല്‍കും. ബി.പി.എല്‍ അല്ലാത്ത ഉപഭോക്താക്കള്‍ വെതര്‍ പ്രൂഫ് കണക്ഷനുള്ള എസ്റ്റിമേറ്റ് തുക സ്വന്തമായി വഹിക്കണം. പദ്ധതിയുടെ ഭാഗമായി വൈദ്യുതി വിതരണശൃംഖല വ്യാപിപ്പിക്കാനും വോള്‍ട്ടേജ് ക്ഷാമം പരിഹരിക്കാനും കൂടുതല്‍ കണക്ഷന്‍ നല്‍കാനുമായി പുതിയ ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിക്കാനും നടപടി സ്വീകരിക്കും. സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ കടുത്തുരുത്തി നിയോജകമണ്ഡലം അടിസ്ഥാനത്തില്‍ പ്രത്യേക യോഗം വിളിച്ചു. കടുത്തുരുത്തി നിയോജകമണ്ഡലം പരിധിയില്‍ വരുന്ന കടുത്തുരുത്തി, ഉഴവൂര്‍ ബ്ളോക്കുകളും കെ.എസ്.ഇ.ബിയുടെ സെക്ഷനുകളായ കിടങ്ങൂര്‍, നീണ്ടൂര്‍, ഏറ്റുമാനൂര്‍, കുറുപ്പന്തറ, കുറവിലങ്ങാട്, പെരുവ, മരങ്ങാട്ടുപിള്ളി, രാമപുരം, തലയോലപ്പറമ്പ് എന്നിവയുടെ നേതൃത്വത്തിലും ഇനി കണക്ഷന്‍ ലഭിക്കാനുള്ള വീടുകളുടെ പുതുക്കിയ ലിസ്റ്റ് തയാറാക്കും. കണക്ഷന്‍ ലഭിക്കാനുള്ള തടസ്സം കാലതാമസം കൂടാതെ പരിഹരിക്കാന്‍ പ്രശ്ന പരിഹാര കമ്മിറ്റിക്ക് രൂപംനല്‍കി. അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ചെയര്‍മാനും കെ.എസ്.ഇ.ബി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ ജനറല്‍ കണ്‍വീനറുമായ കമ്മിറ്റിയില്‍ എല്ലാ ജനപ്രതിനിധികളും പ്രധാന ഉദ്യോഗസ്ഥരും അംഗങ്ങളാണ്. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് മേരി സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സഖറിയാസ് കുതിരവേലി, ലൂസമ്മ ജയിംസ്, പി.വി. സുനില്‍, ലിസി എബ്രഹാം, സുജാത സുമോന്‍, ജോസ് പുത്തന്‍കാല, സെജി ഷാജു (കെ.എസ്.ഇ.ബി), സി.ബി. പ്രമോദ്, അന്നമ്മ രാജു, സി.എന്‍. സന്തോഷ്, ശോഭ നാരായണന്‍, സൂസന്‍ ഗര്‍വാസീസ്, പി.ഡി. രാധാകൃഷ്ണന്‍ നായര്‍, പി.എല്‍. എബ്രഹാം, നയന ബിജു, ജോര്‍ജ് ചെട്ടിയാശേരില്‍, തോമസ് പുളിക്കിയില്‍ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബിയുടെ മുഴുവന്‍ എന്‍ജിനീയര്‍മാരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.