മുണ്ടക്കയം: ജില്ലയില്‍ മഴ കൂടുതല്‍ ലഭിച്ചത് മുണ്ടക്കയത്ത്. ഇത്തവണ ഏപ്രില്‍ മുതല്‍ ആഗസ്റ്റ് വരെ മുണ്ടക്കയത്ത് കിട്ടിയത് 185.04 സെന്‍റി മീറ്റര്‍ മഴയാണ്. അതേസമയം, ജില്ലയില്‍ മൊത്തം ഇക്കാലയളവില്‍ കിട്ടിയത് 170.65 സെന്‍റി മീറ്റര്‍ മഴയാണ്. കഴിഞ്ഞവര്‍ഷം മുണ്ടക്കയത്ത് ലഭിച്ചത് 163 സെന്‍റീ മീറ്ററായിരുന്നു. ഇത്തവണ കൂടുതല്‍ മഴ കിട്ടിയത് ജനുവരി, ഫെബ്രുവരി മാസങ്ങളിലാണ്. 25.1 സെന്‍റീ മീറ്റര്‍. കാലവര്‍ഷം തുടങ്ങിയ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കാലയളവില്‍ മുണ്ടക്കയം മേഖലയില്‍ കിട്ടിയത് 114.74 സെന്‍റീ മീറ്റര്‍ മഴയാണ്. കഴിഞ്ഞവര്‍ഷം ഇത് 114.88 സെ.മീ. ആയിരുന്നു. മേഖലയിലെ കിണറുകളിലും തോടുകളിലും ജലനിരപ്പ് താഴുകയാണ്. മഴവെള്ളം സംഭരിക്കാനുള്ള സംവിധാനങ്ങളുടെ അപര്യാപ്തതയാണ് ജലനിരപ്പ് താഴാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. നീര്‍ത്തട പദ്ധതികള്‍ ഫലപ്രദമായി നിര്‍മിക്കുന്നതുവഴിയും കൃഷിസ്ഥലങ്ങളില്‍ വേലികള്‍ക്ക് പകരം ഇടവരകള്‍ വെക്കുന്നതുവഴിയും ഒരു പരിധിവരെ മഴവെള്ളം സംഭരിക്കാന്‍ കഴിയും. പ്രധാന തോടുകളില്‍ തടയണകള്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ പലതിന്‍െറയും ഷട്ടറുകള്‍ ദ്രവിച്ച് ഉപയോഗശൂന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.