രാമപുരം: വിവാദമായ കുറിഞ്ഞി കോട്ടമലയില്‍ കെ.പി.സി.സി പ്രസിഡന്‍റ് വി.എം. സുധീരന്‍ സന്ദര്‍ശനം നടത്തി. പാറമട വിരുദ്ധ സമരസമിതിയുടെ അഭ്യര്‍ഥനപ്രകാരമാണ് സന്ദര്‍ശനം. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് പ്രദേശവാസികള്‍ ചേര്‍ന്ന് സുധീരനെ സ്വീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി ജനങ്ങള്‍ക്ക് ദോഷകരമാകുന്ന പാറമടക്ക് എതിരാണെന്നും കോട്ടമലയിലെ പാറമട ജനവാസ കേന്ദ്രത്തിലാണെന്നും ഈമലനിരകള്‍ തകര്‍ക്കപ്പെട്ടാല്‍ അത് നാടിന്‍െറ തന്നെ നാശത്തിന് വഴിതെളിക്കുമെന്നും സുധീരന്‍ പറഞ്ഞു. പാറമടക്കെതിരെയുള്ള സമരത്തില്‍ കോണ്‍ഗ്രസ് നാട്ടുകാര്‍ക്കൊപ്പം നിലകൊള്ളുമെന്നും സുധീരന്‍ പറഞ്ഞു. ഒരു കാരണവശാലും കോട്ടമലയില്‍ പാറമട തുടങ്ങാന്‍ അനുവദിക്കില്ളെന്ന് അദ്ദേഹം പറഞ്ഞു. കോട്ടമല വിഷയം എം.എല്‍.എമാരെക്കൊണ്ട് നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് കുറിഞ്ഞി പള്ളിവികാരി തോമസ് ആയിലുക്കുന്നേലിന് വി.എം. സുധീരന്‍ ഉറപ്പ് നല്‍കി. ഡി.സി.സി പ്രസിഡന്‍റ് ടോമി കല്ലാനി, ഡി.സി.സി ജനറല്‍ സെക്രട്ടറി സി.ടി. രാജന്‍, ജോസി സെബാസ്റ്റ്യന്‍, ഡി. പ്രസാദ് ഭക്തിവിലാസ്, സന്തോഷ് കിഴക്കേക്കര, രാജേഷ് കൊട്ടിച്ചേരി, റോയി എലിപ്പുലിക്കാട്ട് തുടങ്ങിയവര്‍ സുധീരനൊപ്പമുണ്ടായിരുന്നു. സമരസമിതി നേതാക്കളായ തോമസ് ഉപ്പുമാക്കല്‍, പ്രമോദ് കൈപ്പിരിയ്ക്കല്‍, ജയപ്രകാശ് ഇലഞ്ഞിപാറയില്‍, വില്‍സണ്‍ പുതിയകുന്നേല്‍, സോണി കമ്പകത്തിങ്കല്‍, ഷാജി പൊരുന്നിക്കല്‍ എന്നിവരും എത്തിയിരുന്നു. എറണാകുളം ജില്ലയിലെ പാറമട ലോബി കുറിഞ്ഞി കോട്ടമലയില്‍ നൂറുകണക്കിന് ഏക്കര്‍ സ്ഥലം വാങ്ങി മലനിരകള്‍ ഇടിച്ചുനിരത്തി വന്‍ ക്രഷര്‍ യൂനിറ്റും പാറമടയും തുടങ്ങുന്നതിനെതിരെ പ്രദേശവാസികള്‍ തുടക്കം മുതല്‍ രംഗത്ത് വന്നിരുന്നു. നിരവധി പ്രക്ഷോഭങ്ങളും സംഘര്‍ഷങ്ങളും കോടതിയില്‍ കേസുകളും ഉടലെടുത്തിരുന്നു. രണ്ടു വര്‍ഷമായി തുടര്‍ച്ചയായി സമരസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സമരങ്ങള്‍ നടന്നുവരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.