ഈരാറ്റുപേട്ട: നഗരസഭയുടെ 5,04,00,004 രൂപയുടെ വാര്‍ഷിക പദ്ധതിക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി. ഇതോടൊപ്പം 2.8 കോടിയുടെ ലേബര്‍ ബജറ്റിനും അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ഈരാറ്റുപേട്ട നഗരസഭാ ചെയര്‍മാന്‍ ടി.എം. റഷീദ് പറഞ്ഞു. സംയോജിത മുട്ടഗ്രാമം പദ്ധതി, വിഷരഹിത പച്ചക്കറി കൃഷി, ഹൈബ്രിഡ് ഫലവൃക്ഷ പ്രഖ്യാപനം, ആടുവളര്‍ത്തല്‍ തുടങ്ങിയ ഉല്‍പാദന മേഖലക്ക് 35.8 ലക്ഷം രൂപയും അങ്കണവാടി നവീകരണം, പോഷകാഹാര വിതരണം, ഹോണറേറിയം, ഉള്‍പ്പെടെ സേവന മേഖലയില്‍ 39.5 ലക്ഷം രൂപയും മാലിന്യ നിര്‍മാര്‍ജനത്തിനും കക്കൂസ് നിര്‍മാണത്തിനുമായി 25.2 ലക്ഷം രൂപയും വ്യക്തിഗത വീടുകളുടെ നവീകരണത്തിന് 28 ലക്ഷം രൂപയും ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് സ്കോളര്‍ഷിപ് ഇനത്തില്‍ 10 ലക്ഷം, വയോമിത്രം പദ്ധതിക്ക് അഞ്ചുലക്ഷം, ആശ്രയ പദ്ധതിക്ക് 9.6 ലക്ഷം, പാലിയേറ്റിവ് പദ്ധതിക്ക് 4.5 ലക്ഷം, വിദ്യാജ്യോതി പദ്ധതി, സ്മാര്‍ട്ട് റൂം ഉള്‍പ്പെടെ വിദ്യാഭ്യാസ മേഖലയില്‍ 12.5 ലക്ഷം, വെയ്റ്റിങ് ഷെഡുകള്‍ക്കായി 12 ലക്ഷം, വനിതകള്‍ക്ക് മറച്ചുകെട്ടിയ കുളിക്കടവുകള്‍ക്ക് 15 ലക്ഷം, നഗരസഭാ ഓഫിസ് നവീകരണത്തിന് ആറുലക്ഷം, ബഡ്സ് സ്കൂളിന് 10ലക്ഷം, റോഡുകളുടെ നവീകരണത്തിനായി 1.4 കോടി എന്നിങ്ങനെയുമാണ് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഹഡ്കോ വായ്പ കൊണ്ട് നിര്‍മിക്കുന്ന നഗരസഭ ബസ് സ്റ്റാന്‍ഡ്, കടുവാമുഴി സ്റ്റാന്‍ഡ്, നഗരസഭ സമുച്ചയം, ടാക്സി സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിര്‍മിക്കുന്ന ഷോപ്പിങ് കോംപ്ളക്സുകളും നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതിയില്‍ പ്രാരംഭ തുക വകകൊള്ളിച്ചിട്ടുള്ളതായും ചെയര്‍മാന്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.