മണ്ണ്–മണല്‍ കടത്തിനെതിരെ കര്‍ശന നടപടിയുമായി ജില്ലാ ഭരണകൂടം

കോട്ടയം: ഓണം അവധി ദിനങ്ങളില്‍ അനധികൃത മണ്ണ്-മണല്‍ ഖനനവും കടത്തും നടക്കുന്നില്ളെന്ന് ഉറപ്പുവരുത്താന്‍ ജില്ലാ ഭരണകൂടം കര്‍ശന നടപടികളുമായി രംഗത്ത്. ഇതിന്‍െറ ഭാഗമായി ജില്ലാതലത്തില്‍ എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സണ്ണി ജോണിന്‍െറ നേതൃത്വത്തില്‍ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചുകൊണ്ട് കലക്ടര്‍ സി.എ. ലത ഉത്തരവായി. ഇത് കൂടാതെ ഇക്കാര്യത്തില്‍ പ്രത്യേക ജാഗ്രത പാലിക്കണമെന്നും പരിശോധന ശക്തമാക്കണമെന്നും ആര്‍.ഡി.ഒമാര്‍ക്കും തഹസില്‍ദാര്‍മാര്‍ക്കും വില്ളേജ് ഓഫിസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയതായി കലക്ടര്‍ അറിയിച്ചു. ഇക്കാര്യത്തില്‍ പരിശോധന ഊര്‍ജിതപ്പെടുത്താനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനും പൊലീസിനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനധികൃത മണ്ണ്-മണല്‍ കടത്ത് സംബന്ധിച്ച വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് 0481 2562201 എന്ന നമ്പറിലും സ്ക്വാഡ് മേധാവി എല്‍.ആര്‍ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ 8547610057 എന്ന നമ്പറിലും അറിയിക്കാം. അതത് പൊലീസ് സ്റ്റേഷനുകളിലും ഇതുസംബന്ധിച്ച പരാതി നല്‍കാം. അവധി ദിവസങ്ങളില്‍ ശനിയാഴ്ച കലക്ടറേറ്റിലെ സൂപ്രണ്ട് എസ്. ഹുസൈനുദീനും (9446109471) ഞായറാഴ്ച ഹുസൂര്‍ ശിരസ്തദാര്‍ കെ.എ. മുഹമ്മദ് ഷാഫിക്കും (8547610059) 12നും 16നും എല്‍.എ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ വി.ഡിഴ ജോണിനും (8547610054) 13ന് ജൂനിയര്‍ സൂപ്രണ്ട് അഷ്റഫിനും (9447114385) 14ന് ജൂനിയര്‍ സൂപ്രണ്ട് മാത്യു വര്‍ഗീസിനും (9446371832) 15ന് സീനിയര്‍ സൂപ്രണ്ട് ബീബാസിനുമാണ് (9495179221) ജില്ലാതല സ്ക്വാഡിന്‍െറ നിയന്ത്രണ ചുമതല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.