അകാലത്തില്‍ പൊലിഞ്ഞ യുവാവിന്‍െറ കുടുംബത്തെ സഹായിക്കാന്‍ വാട്സ് ആപ് കൂട്ടായ്മ

കാഞ്ഞിരപ്പള്ളി: അകാലത്തില്‍ പൊലിഞ്ഞ യുവാവിന്‍െറ കുടുംബത്തെ സഹായിക്കാന്‍ പ്രവാസി വാട്സ് ആപ് കൂട്ടായ്മ. രോഗബാധിതനായി ചികിത്സയില്‍ കഴിയവെ കഴിഞ്ഞമാസം 30ന് മരണപ്പെട്ട അഞ്ചിലിപ്പ മുക്കുങ്കപറമ്പില്‍ കെ.എം. മുഹമ്മദ് അനീഷിന്‍െറ കുടുംബത്തെ സഹായിക്കാനാണ് കാഞ്ഞിരപ്പള്ളി വാട്സ് ആപ് കൂട്ടായ്മ മുന്നിട്ടിറങ്ങിയത്. ഇവര്‍ ജി.സി.സി രാജ്യങ്ങളില്‍ ജോലി നോക്കുന്ന മലയാളി കൂട്ടായ്മയിലൂടെ സ്വരൂപിച്ച പണം അനീഷിന്‍െറ കുടുംബത്തിന് കൈമാറുന്നതിന്നായി സെന്‍ട്രല്‍ ജമാഅത്ത് ഇമാം എ.പി. ശിഫാര്‍ മൗലവിക്ക് വെള്ളിയാഴ്ച കൈമാറി. അനീഷ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും ചികിത്സക്കായി ഇവര്‍ പണം സ്വരൂപിച്ചു നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളി സ്വദേശി ഒമാനില്‍ ജോലി നോക്കുന്ന ഷമീര്‍ കൊല്ലക്കാന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച വാട്സ് ആപ് കൂട്ടായ്മയില്‍ കാഞ്ഞിരപ്പള്ളി സ്വദേശികളായ ജൈസല്‍ ജലാല്‍ (ഖത്തര്‍), സാദിഖ് ഇസ്മയില്‍ (ദുബൈ), ഹഫീസ് തലപ്പള്ളി (കുവൈത്ത്), ഷറഫുദ്ദീന്‍ (ബഹ്റൈന്‍) എന്നിവര്‍ വിവിധ രാജ്യങ്ങളിലെ കോഓഡിനേറ്റര്‍മാരായും അന്‍ഷാദ്, അഫ്സല്‍ ഇസ്മായില്‍, റസാക്ക് കോട്ടവാതുക്കല്‍, നൗഫല്‍ കൊല്ലക്കാന്‍, അറാഫത് (സൗദി), ജവാദ് അഹമ്മദ്, മുഹമ്മദ് സാബിത്ത്, ഷഹാസ് ജബ്ബാര്‍ എന്നിവര്‍ കോര്‍ കമ്മിറ്റി അംഗങ്ങളുമായാണ് ധനസമാഹരണം നടത്തിയത്. ഇതിനു സമാനമായി പൊള്ളലേറ്റ് മരിച്ച പിച്ചകപ്പള്ളി ഇട്ടിയംപാറയില്‍ ഇ.എം. ഇബ്രാഹീമിന്‍െറ മകന്‍ സിനാജിന്‍െറ കുടുംബത്തെ സഹായിക്കുന്നതിന്നായി ഇപ്പോള്‍ ധനസമാഹരണം നടത്തിവരുകയാണ് കാഞ്ഞിരപ്പള്ളി വാട്സ് ആ് കൂട്ടായ്മ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.