കോട്ടയം: ജില്ലയില്‍ വൈദ്യുതി എത്താത്ത 2055 വീടുകളില്‍ മാര്‍ച്ചോടെ വൈദ്യുതി എത്തിക്കുമെന്ന് വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇതിനായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ഇ.ബി പ്രത്യേക സമ്പൂര്‍ണ വൈദ്യുതീകരണ പദ്ധതി നടത്തിപ്പ് പുരോഗതി അവലോകന യോഗത്തില്‍ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. വൈദ്യുതി എത്തിക്കാനുളള തടസ്സം പരിഹരിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. 2017 മാര്‍ച്ചോടെ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ രൂപവത്കരിച്ച മോണിറ്ററിങ് കമ്മിറ്റി കൃത്യമായി ചേര്‍ന്ന് പദ്ധതി പൂര്‍ത്തീകരണത്തിനുള്ള പ്രാദേശിക ഇടപെടലുകള്‍ നടത്തണം. ഫണ്ടിന്‍െറ അപര്യാപ്തത നേരിടുന്ന സാഹചര്യമുണ്ടായാല്‍ തദ്ദേശ സ്ഥാപനങ്ങള്‍, പട്ടികജാതി-വര്‍ഗവകുപ്പ്, എം.എല്‍.എ-എം.പി ഫണ്ട്, കേന്ദ്രാവിഷ്കൃത പദ്ധതി ഫണ്ട് എന്നിവ സമാഹരിച്ച് പദ്ധതി പൂര്‍ത്തീകരിക്കാന്‍ കമ്മിറ്റി നേതൃത്വം നല്‍കണം. സാമ്പത്തിക പരിഗണന ബാധകമാക്കാതെ എല്ലാവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ എം.എല്‍.എമാരായ അഡ്വ. സുരേഷ്കുറുപ്പ്, ഡോ. എന്‍. ജയരാജ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, സി.കെ. ആശ, അഡ്വ.മോന്‍സ് ജോസഫ്, സി.എഫ്. തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജോഷി ഫിലിപ്പ്, കലക്ടര്‍ സി.എ. ലത, എ.ഡി.എം പി. അജന്തകുമാരി, ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ ഉഷ വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.