കോട്ടയം: നഗരസഭയുടെ നാട്ടകം മേഖലാ ഓഫിസിലെ ജീവനക്കാരെ തടഞ്ഞുവെച്ചു. കുടുംബശ്രീ പ്രവര്‍ത്തകരും സി.പി.എം പ്രവര്‍ത്തകരും ചേര്‍ന്നാണ് ജീവനക്കാരെ തടഞ്ഞത്. നാട്ടകം സോണല്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചിരുന്ന കുടുംബശ്രീ ഓഫിസ് മാറ്റിയതിനെതിരെയാണ് പ്രതിഷേധം. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി കുടുംബശ്രീ പ്രവര്‍ത്തകരുടെയും സി.പി.എം പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ സമരം നടന്നുവരികയായിരുന്നു. കുടുംബശ്രീ ഓഫിസ് ഇവിടെനിന്ന് കോട്ടയത്തേക്ക് മാറ്റാനുള്ള തീരുമാനത്തിന്‍െറ ഭാഗമായി ഇവിടത്തേത് അടച്ചുപൂട്ടിയിരുന്നു. ഇതിനെതിരെ രംഗത്തുവന്ന സി.പി.എമ്മും കഴിഞ്ഞ രണ്ടുദിവസവും ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. എന്നാല്‍, നഗരസഭ ഒരു നടപടിയും സ്വീകരിക്കാത്തതിനാല്‍ വ്യാഴാഴ്ച ഓഫിസ് ഉപരോധിക്കുകയായിരുന്നു. വൈകീട്ട് ജീവനക്കാരെയും പുറത്തുവിടാന്‍ ഇവര്‍ അനുവദിച്ചില്ല. ഇത് നേരിയ സംഘര്‍ഷത്തിലുമത്തെി. വന്‍ പൊലീസ് സംഘം സ്ഥലത്തത്തെി സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.