ചങ്ങനാശേരി: വാഴൂര്‍ റോഡിലെ ഒന്നാംനമ്പര്‍ പി.പി. ജോസ് മെമ്മോറിയല്‍ സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ നാളുകളായി പൊട്ടിപ്പൊളിഞ്ഞ ഇരിപ്പിടങ്ങള്‍ മാറ്റി, ചങ്ങനാശേരി ജങ്ഷന്‍-ഫേസ്ബുക് കൂട്ടായ്മ പുതിയവ സ്ഥാപിച്ചു. അമ്പതോളം പേര്‍ക്ക് ഇരിക്കാവുന്ന ബലവും ഈടും നില്‍ക്കുന്ന വലിയ ഇരിപ്പിടങ്ങള്‍ പൂര്‍ണമായും സൗജന്യമായി നിര്‍മിച്ചു നല്‍കിക്കൊണ്ടാണ് ഫേസ്ബുക് കൂട്ടയ്മ യാത്രക്കാര്‍ക്ക് തുണയായത്. നടപടിക്രമങ്ങളുടെ കാലതാമസം മൂലം ഏറെ കാലങ്ങളായി ബസ് കാത്തുനില്‍ക്കേണ്ട അവസ്ഥയായിരുന്നു ഒന്നാം നമ്പര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ ഉണ്ടായിരുന്നത്. ഫേസ്ബുക് കൂട്ടായ്മയില്‍ അംഗങ്ങള്‍ പോസ്റ്റ് ചെയ്ത ഈ കാത്തുനില്‍പ് വിഷയം അംഗങ്ങള്‍ ഏറ്റെടുക്കുകയും അംഗങ്ങള്‍ തന്നെ പണം സ്വരൂപിച്ചുനല്‍കുകയും ചെയ്തു. ബുധനാഴ്ച നഗരസഭാ അധ്യക്ഷന്‍ സെബാസ്റ്യന്‍ മാത്യു മണമേല്‍ ഇരിപ്പിടങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. വൈസ് ചെയര്‍പേഴ്സണ്‍ എല്‍സമ്മ ജോബ്, വാര്‍ഡ് കൗണ്‍സിലര്‍ അഡ്വ.പി.എ. നസീര്‍ കൗണ്‍സിലര്‍മാരായ സജി തോമസ്, അഡ്വ. ഇ.എ. സജികുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.