ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍: സര്‍ക്കാര്‍ തീരുമാനം പാളുന്നു

കാഞ്ഞിരപ്പള്ളി: ക്ഷേമ പെന്‍ഷനുകള്‍ വീടുകളില്‍ എത്തിച്ചു നല്‍കുമെന്ന സര്‍ക്കാര്‍ തീരുമാനം പാളുന്നു. ബാങ്കുകള്‍ ഇവ വീട്ടിലത്തെിക്കാതെ പകരം ഗുണഭോക്താക്കളെ ബാങ്കില്‍ വിളിച്ചു വരുത്തിയും വാര്‍ഡുകളില്‍ ചില സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചു ക്യാമ്പ് നടത്തി ഗുണഭോക്താക്കളെ അവിടേക്ക് വിളിച്ചു വരുത്തിയും വിതരണം ചെയ്യുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. സഹകരണ ബാങ്കുകള്‍ വഴി ഗുണഭോക്താക്കളുടെ വീടുകളിലത്തെിച്ചുള്ള വിതരണമാണ് പ്രശ്നം സൃഷ്ടിക്കുന്നത്. പെന്‍ഷന്‍ തുക ബാങ്കിലത്തെിയാല്‍ മൂന്നു ദിവസത്തിനുള്ളില്‍ വിതരണം ചെയ്യണമെന്നാണ് നിര്‍ദേശം. എന്നാല്‍, വിതരണം തുടങ്ങി അഞ്ചു ദിവസം കഴിഞ്ഞിട്ടും ഒരു വാര്‍ഡിലെയും ഒന്നാം ഘട്ട വിതരണം പോലും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. വാര്‍ധക്യ, വിധവ, വികലാംഗ ,കര്‍ഷക, അഗതി പെന്‍ഷനുകളാണ് സഹകരണ ബാങ്കുകള്‍ വഴി വിതരണം ചെയ്യുന്നത്. ബാങ്കുകളിലെ ഒരു ജീവനക്കാരനും കലക്ഷന്‍ ഏജന്‍റും കൂടി പെന്‍ഷന്‍ വീടുകളില്‍ എത്തിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍, സര്‍ക്കാര്‍ നിര്‍ദേശ പ്രകാരമുള്ള മൂന്നു ദിവസത്തിനുള്ളില്‍ പെന്‍ഷന്‍ തുക ഗുണഭോക്താക്കളുടെ വീടുകളിലത്തെിക്കുക എന്നത് അപ്രായോഗികമാണെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. സര്‍ക്കാറില്‍നിന്ന് വിവിധ ഘട്ടങ്ങളായാണ് ബാങ്കില്‍ പണമത്തെുന്നത്. കുടിശ്ശിക തീര്‍ത്ത് മുഴുവന്‍ തുകയും നല്‍കുമെന്നാണ് സര്‍ക്കാറിന്‍െറ പ്രഖ്യാപനവും. ആദ്യ ഘട്ടങ്ങളില്‍ തങ്ങള്‍ക്ക് ലഭിച്ചില്ളെന്ന പരാതിയാണ് ഏറെയും പേര്‍ക്കുള്ളത്. ഡയറക്ട് ബെനഫെഷിറി ട്രാന്‍സ്ഫര്‍ സമ്പ്രദായം മുഖേന പോസ്റ്റ് ഓഫിസ് വഴിയും ഐ.എഫ്.്എസ്.ഇ കോഡുള്ള ബാങ്കുകള്‍ വഴിയുമാണ് നേരത്തേ പെന്‍ഷന്‍ വിതരണം നടത്തി വന്നിരുന്നത്. പോസ്റ്റ്് ഓഫിസ് വഴിയത്തെിയിരുന്നത് പോസ്റ്റ്മാന്‍ മുഖേന വീട്ടിലത്തെിക്കുകയും ബാങ്ക് മുഖേന എത്തുന്ന പെന്‍ഷനുകള്‍ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളില്‍ നേരിട്ട് വരവുവെക്കുകയുമായിരുന്നു ചെയ്തിരുന്നത്. എന്നാല്‍, പുതിയ പദ്ധതി പ്രകാരം ഇവ മൂന്നു ദിവസത്തിനകം ഗുണഭോക്താക്കളുടെ വീടുകളിലത്തെിക്കണമെന്നാണ് നിര്‍ദേശം. ഇതിനായി ബാങ്കിന് സര്‍ക്കാര്‍ ചെറിയ കമീഷനും നല്‍കുന്നുണ്ട്. എന്നാല്‍, ആദ്യ ഘട്ടത്തില്‍ തന്നെ നടപ്പാക്കിയപ്പോള്‍ ഇത് പ്രായോഗികമല്ളെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. കൂടാതെ ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന ഗുണഭോക്താക്കളുടെ ലിസ്റ്റിലും അപാകതകളുണ്ടത്രേ. പല ഗുണഭോക്താക്കളും താമസിക്കുന്ന വാര്‍ഡുകളുടെ ലിസ്റ്റിലല്ല ഉള്‍പ്പെട്ടിരിക്കുന്നത് എന്നതും പേരിലെ ചെറിയ പിശകുകള്‍ ഉള്‍പ്പെടെ തിരിച്ചറിയല്‍ രേഖകളിലെ പിഴവും ഗുണഭോക്താക്കളെ വലക്കുന്നുണ്ട്. ഇക്കാരണത്താല്‍ മുമ്പ് പെന്‍ഷന്‍ വാങ്ങിയിരുന്നവര്‍ പോലും തങ്ങളുടെ പേര് ലിസ്റ്റില്‍ ഉണ്ടോ എന്നറിയുന്നതിന് വാര്‍ഡ് അംഗത്തിന്‍െറയും പഞ്ചായത്ത് ജീവനക്കാരുടെയും സഹായം തേടുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.