കറുകച്ചാല്‍: പത്തനാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ക്രഷര്‍ യൂനിറ്റിലെ മെറ്റല്‍, എം സാന്‍ഡ് എന്നിവ കഴുകിയ രാസപദാര്‍ഥങ്ങള്‍ നിറഞ്ഞ മലിനജലം സമീപത്തുള്ള തോട്ടിലൂടെ വന്‍തോതില്‍ പുഴയിലേക്ക് ഒഴുക്കുന്നതായി പരാതി. ഈ യൂനിറ്റിന് 20കിലോമീറ്ററോളം ചുറ്റളവില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് മൂലം ബുദ്ധിമുട്ടുണ്ടാകുന്നത്. മണിമലയാറുമായി ബന്ധപ്പെട്ടുകിടക്കുന്ന ഈ തോടിന് 20 കിലോമീറ്ററോളം നീളമുണ്ട്. ക്രഷര്‍ യൂനിറ്റില്‍നിന്ന് പുറംതള്ളുന്ന മലിനജലം തായിപ്പള്ളി, നെടുമണ്ണി, മുളയംവേലി, പുന്നവേലി, വടക്കേമുറി പാലം കടന്ന് കാവലോരം മൂഴിയിലത്തെി മണിമലയാറ്റില്‍ ചെന്നത്തെുന്നു. ഈ തോടിന്‍െറ ഇരുകരയിലും താമസിക്കുന്നവര്‍ കുളിക്കുന്നതിനും വേനല്‍കാലമാകുന്നതോടെ കുടിവെള്ളത്തിനായും ഈ തോട് ഉപയോഗിച്ചിരിന്നു. ഈ തോട്ടിലെ ജലത്തിന് പാല്‍ നിറമാണ് ഉള്ളത്. പത്തനംതിട്ട, കോട്ടയം എന്നീ രണ്ടു ജില്ലകളുമായി ഈ തോട് ബന്ധപ്പെട്ടുകിടക്കുന്നു. ഇതില്‍ കുളിക്കുന്നവര്‍ക്ക് ശരീരമാസകലം ചൊറിച്ചിലും മറ്റ് ത്വക്ക് സംബന്ധമായ അലര്‍ജി രോഗങ്ങളും ഉണ്ടാകുന്നുണ്ട്. ഇതിനെതിരെ പരാതിപ്പെട്ടാലും ഒരു നടപടിയും ഉണ്ടാകില്ല എന്ന് സമീപവാസികള്‍ പറയുന്നു. കുളിക്കുന്നതിനും കുടിക്കുന്നതിനും വേണ്ടി ഉപയോഗിച്ചിരുന്ന ഈ തോട് സംരക്ഷിക്കണമെന്നതാണ് നാട്ടുകാരുടെ ആവശ്യം. കങ്ങഴ പഞ്ചായത്ത് ഓഫിസിന്‍െറ മൂക്കിന് താഴെയാണ് ഈ ക്രഷര്‍ യൂനിറ്റ് പ്രവര്‍ത്തിക്കുന്നത്. നാട്ടുകാര്‍ക്ക് കുളിക്കാന്‍ 12 കുളിക്കടവ് നിര്‍മിച്ചുനല്‍കിയ പഞ്ചായത്തുതന്നെയാണ് ക്രഷര്‍ യൂനിറ്റിന് പ്രവര്‍ത്തനാനുമതി നല്‍കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.