ഐ.എസ് ഇസ്ലാമിക വിരുദ്ധ കൊലയാളി സംഘടന –വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍

ഈരാറ്റുപേട്ട: ഇസ്ലാമിന്‍െറ സമാധാന സന്ദേശങ്ങളെ മറച്ചുവെച്ച് മതത്തിന്‍െറ മുഖം വികൃതമാക്കാന്‍ ഇറങ്ങിത്തിരിച്ച ഐ.എസ് എന്ന സംഘടന ഇസ്ലാമിന്‍െറ മുഖ്യശത്രുവാണെന്നും അവര്‍ക്കെതിരെ ആദര്‍ശ പോരാട്ടം വിശ്വാസികളുടെ ബാധ്യതയാണെന്നും വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ സെമിനാര്‍ ആഹ്വാനം ചെയ്തു. മതജീവിതം നയിക്കാന്‍ ഇന്ത്യ വിട്ടുപോകണം എന്ന് പറയുന്നവര്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ മുസ്ലിമിന്‍െറ നിലപാട് സംബന്ധിച്ച് അജ്ഞതയുള്ളവരോ ബോധപൂര്‍വം തെറ്റിദ്ധരിപ്പിക്കുകയോ ചെയ്യുന്നവരാണെന്നും ഈ നിലപാടിനെ മുസ്ലിംകള്‍ എതിര്‍ക്കണമെന്നും സെമിനാര്‍ ആഹ്വാനം ചെയ്തു. വിസ്ഡം ഗ്ളോബല്‍ ഇസ്ലാമിക് മിഷന്‍ ജില്ലാ ചെയര്‍മാന്‍ സക്കീര്‍ ഹുസൈന്‍ മൗലവി അധ്യക്ഷതവഹിച്ചു. പി.സി. ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഡി.സി.സി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി, മുസ്ലിംലീഗ് ജില്ലാ പ്രസിഡന്‍റ് പി.എം. ഷരീഫ്, മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.എം. റഷീദ് എന്നിവര്‍ സംസാരിച്ചു. ഫിറോസ് സ്വലാഹി വിഷയാവതരണം നടത്തി. മുജാഹിദ് ബാലുശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.