മുണ്ടക്കയം: പട്ടണത്തിലും സമീപ മേഖലയിലും ഗുണ്ടാ ആക്രമണവും ലഹരി വില്‍പനയും സജീവമായതോടെ പട്ടണത്തിലും സമീപമേഖലയിലും കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും പട്ടാപ്പകലുപോലും സൈ്വരയാത്ര പറ്റാതായിരിക്കുകയാണ്. മേഖലയില്‍ ക്വട്ടേഷന്‍ സംഘങ്ങള്‍ സജീമായതായാണ് ആക്ഷേപം ശക്തമായിരിക്കുന്നത്. മദ്യ-കഞ്ചാവ് ലഹരിയിലാണ് കൂടുതലായും സംഘര്‍ഷങ്ങള്‍ക്കിടയാക്കുന്നത്. ചൊവ്വാഴ്ച രാത്രി പത്തംഗസംഘം തൊടുപുഴ സ്വദേശിയെ വടിവാളിന് ആക്രമിച്ചിരുന്നു. മുമ്പും മേഖലയില്‍ നിരവധി സമാന സംഘര്‍ഷങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുമ്പ് ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ആളെ പിരിച്ചുവിടാനായി ഹോട്ടല്‍ ഉടമയുടെ നേതൃത്വത്തില്‍ മൂന്നംഗസംഘം മര്‍ദിച്ചിരുന്നു. ഒരുമാസം മുമ്പ് കഞ്ചാവ് വില്‍പനക്ക് കൊണ്ടുവന്ന തമിഴ്നാട് സ്വദേശിയില്‍നിന്ന് 10,000 രൂപ നല്‍കി കഞ്ചാവ് വാങ്ങുകയും അയാള്‍ തിരികെ പോകുന്നതിനിടയില്‍ മൂന്നംഗ സംഘം മര്‍ദിച്ചു പണം കവരുകയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെയും പൊലീസ് പിടികൂടിയിരുന്നു. മുണ്ടക്കയം ഷോപ്പിങ് കോംപ്ളക്സ് ജങ്ഷന്‍, ടി.ബി ജങ്ഷന്‍, ഗാലക്സി ജങ്ഷന്‍, സെന്‍ട്രല്‍ കവല എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഗുണ്ടാ സംഘങ്ങളുടെ വിളയാട്ടം കൂടുതലായി നടക്കുന്നത്. മേഖലയിലെ കഞ്ചാവ്-പാന്‍മസാല എന്നിവയുടെ ഉപയോഗമാണ് സംഘര്‍ഷം പെരുകാന്‍ കാരണം. തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന കഞ്ചാവ് മുണ്ടക്കയത്ത് ചെറുകിട കച്ചവടക്കാര്‍ മുഖാന്തരം ചെറിയ പൊതികളാക്കി വ്യാപകമായി വില്‍പന നടത്തുന്നുണ്ട്. ചെറിയ പൊതികള്‍ക്ക് മുമ്പ് 20 രൂപയായിരുന്നു ഈടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ 75 മുതല്‍ 100രൂപവരെ വാങ്ങിയാണ് വില്‍പന. ചെറുപ്പക്കാരെ കേന്ദ്രീകരിച്ചാണ് കച്ചവടം പൊടിപൊടിക്കുന്നത്. കൂടാതെ തമിഴ്നാട്ടില്‍നിന്ന് കൊണ്ടുവരുന്ന മൂന്നു രൂപയുടെ പാന്‍മസാല ഇവിടെ രഹസ്യമായി വില്‍ക്കുന്നത് 60 മുതല്‍ 75 രൂപവരെയാണ്. ഇവരെ കാര്യമായി തടയാന്‍ അധികാരികള്‍ക്ക് കഴിയുന്നില്ളെന്നതാണ് പ്രധാന സംഘര്‍ഷങ്ങള്‍ക്കെല്ലാം ഇടയാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.