നാലു വയസ്സുള്ള കുട്ടിക്ക് കാരിത്താസില്‍ അപൂര്‍വ ശസ്ത്രക്രിയ

കോട്ടയം: റോഡ് അപകടത്തില്‍ പരിക്കുപറ്റി വലതുകൈയിലെ രക്തക്കുഴലുകളും പേശികളും മാംസവും എല്ലുകളും ഒടിഞ്ഞ നാലു വയസ്സുള്ള മുക്കൂട്ടുതറ സ്വദേശിനിയായ അനവദ്യ എന്ന പെണ്‍കുട്ടിക്ക് സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ സുഖപ്രാപ്തി. കൈയുടെ സ്വാധീനം അപ്പാടെ നഷ്ടപ്പെടാം എന്ന അവസ്ഥയില്‍ കാരിത്താസില്‍ പ്രവേശിക്കപ്പെട്ട കുട്ടിയെ പ്ളാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. ഫിലിപ്പ് പുതുമനയുടെ നേതൃത്വത്തില്‍ ഓര്‍ത്തോപീഡിക് സര്‍ജന്‍ ഡോ. കെ.എസ്. ആനന്ദ്, അനസ്തറ്റിസ്റ്റുമാരായ ഡോ. കെവിന്‍ കോശി, ഡോ. വി.വി. സോമന്‍ എന്നിവരുടെ സഹായത്തോടെ എട്ടു മണിക്കൂര്‍ നീണ്ട മൈക്രോ വാസ്കുലര്‍ ശസ്ത്രക്രിയയിലൂടെ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍നിന്നെടുത്ത രക്തക്കുഴലുകളും പേശികളും ചേര്‍ത്ത് തുന്നിപ്പിടിപ്പിച്ചു. അംഗവൈകല്യം തന്നെ ഉണ്ടാകാമായിരുന്ന അവസ്ഥയില്‍നിന്ന് സുഖപ്രദമായി ആശുപത്രിവിട്ട കുട്ടി ഫിസിയോതെറപ്പിയുടെ സഹായത്തോടെ കൈകളുടെ ചലനശേഷി പൂര്‍ണമായി വീണ്ടെടുക്കുന്നു. ഇന്ത്യയില്‍ തന്നെ അപൂര്‍വമായെ കുട്ടികളില്‍ ഇത്തരത്തില്‍ മൈക്രോ വാസ്കുലര്‍ സര്‍ജറികള്‍ നടത്തപ്പെടാറുള്ളൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.