കോട്ടയം: കേരള കോണ്‍ഗ്രസ് പാര്‍ട്ടിയെയും ചെയര്‍മാനെയും അപമാനിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ജോസ് കെ. മാണി എം.പി. കേരള കോണ്‍ഗ്രസ് സ്വതന്ത്ര്യനിലപാട് എടുത്തതില്‍ അസഹിഷ്ണുത ഉള്ളവരും ബിജു രമേശും സുകേശനും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഇപ്പോഴത്തെ വിവാദത്തിനു കാരണമെന്നും ഇതിലൂടെ കേരള കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന ചിലരുടെ മോഹം മലര്‍പൊടിക്കാരന്‍െറ സ്വപ്നമായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യൂത്ത് ഫ്രണ്ട് എം സംസ്ഥാന നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് ഫ്രണ്ട് എം സംസ്ഥാന പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ അധ്യക്ഷതവഹിച്ചു. സംസ്ഥാന ഭാരവാഹികളായ ഷാജി പാമ്പൂരി, സാജന്‍ തൊടുക, രാകേഷ് എടപ്പുര, ജയ്സന്‍ ജോസഫ്, സാജന്‍ കുന്നത്ത്, ബിനു കെ. അലക്സ്, ജിന്‍സന്‍ പൗവത്ത്, ആയൂര്‍ ബിജു, രാജേഷ് വാളിപ്ളാക്കല്‍, ജോഷി ഇലഞ്ഞി, ജൂണി കുതിരവട്ടം, ജോഷി മണിമല, ജസ്മോന്‍ ചക്കുണ്ണി, സാബു വെള്ളിമൂഴയില്‍, കെ.കെ. നാസര്‍ഖാന്‍, ജില്‍സന്‍ വര്‍ക്കി, പ്രസാദ് ഉരുളികുന്നം, ജോസഫ് മാത്യു, ടിജി ചെറുതോട്ടില്‍, സജി ജോസഫ്, സാബു കുര്യന്‍, എബി പൊന്നാട്ട്, ജയിംസ് വെട്ടിയാര്‍, സാബു കണിപറമ്പില്‍, അജിത് രാജ്, കെ.കെ. സന്തോഷ്, മധു നമ്പൂതിരി, സതീശ് എറമങ്ങാട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.