അടൂര്‍: വിഷാദരോഗത്തിനടിമപ്പെട്ട വൃദ്ധയെയും രണ്ടു മക്കളെയും അടൂര്‍ ചേന്നമ്പള്ളില്‍ മഹാത്മ ജനസേവനകേന്ദ്രം ഏറ്റെടുത്തു. കടമ്പനാട് ഗ്രാമപഞ്ചായത്തിലെ തൂവയൂര്‍ തെക്ക് പാണ്ടിമലപ്പുറം പുളിവിളയില്‍ ശോശാമ്മ (84), മക്കളായ രാജന്‍ (45), അച്ചന്‍കുഞ്ഞ് (40) എന്നിവരാണ് വിഷാദരോഗത്തിനടിമപ്പെട്ട് ആരോരും സഹായത്തിനില്ലാതെ വീട്ടില്‍ കഴിഞ്ഞിരുന്നത്. ആരോടും സംസാരിക്കുകയോ പുറത്തിറങ്ങുകയോ ചെയ്യാറില്ലായിരുന്നു. അയല്‍വാസികള്‍ കൊടുത്തിരുന്ന ഭക്ഷണമാണ് ഇവരുടെ ജീവന്‍ നിലനിര്‍ത്തിയിരുന്നത്. ശോശാമ്മയുടെ ഭര്‍ത്താവ് പാപ്പച്ചന്‍ എട്ടുവര്‍ഷം മുമ്പ് വിഷാദരോഗത്തിനടിമപ്പെട്ട്് മരിച്ചിരുന്നു. ആശവര്‍ക്കര്‍ സുധര്‍മിണി 10 വര്‍ഷമായി ഇവരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിച്ചിരുന്നു. ഇവരുടെ ദുരിതപൂര്‍ണമായ ജീവിതം അറിഞ്ഞ് മഹിള അസോ. പ്രവര്‍ത്തകരായ സിന്ധു, ഗീത, ഗ്രാമപഞ്ചായത്ത് അംഗം എസ്. അനൂപ്, അടൂര്‍ ഹോളി ഏഞ്ചല്‍സ് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. വിന്‍സന്‍റ് ചരുവിള, അധ്യാപകന്‍ ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരം മാനസികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നടത്തിയിരുന്നു. തിരികെ വീട്ടിലത്തെിയ ഇവരെ സംരക്ഷിക്കാന്‍ ആരുമില്ലാത്ത സാഹചര്യത്തിലാണ് മഹാത്മ ജനസേവനകേന്ദ്രം ചെയര്‍മാന്‍ രാജേഷ് തിരുവല്ല, സെക്രട്ടറി പ്രീഷില്‍ഡ ആന്‍റണി, സി.ഇ.ഒ ടി.ഡി. മുരളീധരന്‍, അനു എ. നായര്‍, അന്‍വര്‍ എം.സാദത്ത് എന്നിവര്‍ ഇവരുടെ വീട്ടിലത്തെി മൂവരെയും ഏറ്റെടുത്തത്. ബ്ളോക് പഞ്ചായത്ത് അംഗം ആര്‍. ഷീല, വാര്‍ഡ് അംഗം എസ്. അനൂപ്, ഫാ. വിന്‍സന്‍റ്് ചരുവിള, ഗീതകുമാരി, സിന്ധു ദിലീപ്, കെ. സാജന്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.