എസ്റ്റേറ്റ് മാനേജര്‍ക്കുനേരെ ബി.എം.എസ് പ്രവര്‍ത്തകരുടെ കരിഓയില്‍ പ്രയോഗം

മുണ്ടക്കയം: എസ്റ്റേറ്റ് മാനേജറെ നേതാക്കളുടെ സാന്നിധ്യത്തില്‍ ബി.എം.എസ് പ്രവര്‍ത്തകര്‍ ഓഫിസില്‍ കയറി കരിഓയില്‍ ഒഴിച്ചു. ഹാരിസണ്‍ മലയാളം മുണ്ടക്കയം ഡിവിഷന്‍ വെള്ളനാടി സീനിയര്‍ മാനേജര്‍ കോട്ടയം ചാലുകുന്ന് കല്ലുപാലത്തില്‍ ബിജോയ് മാത്യുവിന്‍െറ (52) ശരീരത്തിലാണ് കരിഓയില്‍ ഒഴിച്ചത്. സംഭവം സംബന്ധിച്ചു പറയുന്നതിങ്ങനെ: 2015 നവംബറില്‍ എസ്റ്റേറ്റ് സമരത്തോടനുബന്ധിച്ചു എസ്റ്റേറ്റ് വക ലാറ്റക്സ് കൊണ്ടുപോകാന്‍ വന്ന ലോറി നശിപ്പിക്കുകയും കമ്പനിക്കു 50 ലക്ഷത്തോളം രൂപയുടെ നാശം വരുത്തുകയും ചെയ്ത സംഭവത്തില്‍ ബി.എം.എസ് തൊഴിലാളി രവീന്ദ്രന്‍ അടക്കമുള്ള ആറുപേരെ പിരിച്ചുവിട്ടിരുന്നു. എന്നാല്‍, കുറ്റക്കാരനാണെന്നു കണ്ടത്തെിയ രവീന്ദ്രനെ കമ്പനി തിരിച്ചെടുത്തില്ല. വിഷയവുമായി ബന്ധപ്പെട്ട് ബി.എം.എസ് നേതാക്കള്‍ തോട്ടം മാനേജറുമായി ബന്ധപ്പെട്ടെങ്കിലും കോട്ടയം ജില്ല ലേബര്‍ ഓഫിസറുടെ പരിഗണനയിലുള്ള വിഷയത്തില്‍ തീരുമാനമെടുക്കാന്‍ കഴിയില്ളെന്നായിരുന്നു മാനേജറുടെ മറുപടി. ഇതില്‍ പ്രതിഷേധിച്ചായിരുന്നു കരിഓയില്‍ പ്രയോഗം. വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെ ഓട്ടോയില്‍ പ്ളാന്‍േറഷന്‍ മസ്ദൂര്‍ സംഘ് നേതാവ് കെ.എം. ഗോപിയുടെ നേതൃത്വത്തിലത്തെിയ നാലംഗ സംഘം ബിജോയ് മാത്യുവിന്‍െറ ഓഫിസില്‍ കയറി മുറി അകത്തുനിന്ന് പൂട്ടി. പിന്നീട് ഇവര്‍ കന്നാസില്‍ കരുതിയിരുന്ന കരിഓയില്‍ ബിജോയിയുടെ ശരീരത്തേക്കു ഒഴിച്ചു. ശരീരമാസകലം കരിഓയില്‍ വീണ മാനേജറെ ഇരുപത്തിയാറാം മൈലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണിനു ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ വിദഗ്ധ ചികിത്സക്കായി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റും. ഓഫിസിലെ ലാപ്ടോപ്, രണ്ടു മൊബൈല്‍ ഫോണ്‍, കമ്പനിയുടെ രേഖകള്‍ എന്നിവ കരിഓയില്‍ വീണു നശിച്ചതായി മാനേജര്‍ അറിയിച്ചു. മുണ്ടക്കയം പൊലീസ് കേസെടുത്തു. എന്നാല്‍, മാനേജറുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നു പ്ളാന്‍േറഷന്‍ മസ്ദൂര്‍ സംഘം കോട്ടയം ജില്ല സെക്രട്ടറി കെ.എം. ഗോപി പറഞ്ഞു. തൊഴിലാളികളെ പീഡിപ്പിക്കുന്നത് ചോദ്യം ചെയ്യുക മാത്രമാണ് നടന്നതെന്നും മറ്റുള്ള ആരോപണങ്ങളെല്ലാം വ്യാജമാണന്നും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.