ബി.ജെ.പി ഓഫിസ് ആക്രമണം: ആറ് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോട്ടയം: ഹര്‍ത്താലിനോടനുബന്ധിച്ച് കോട്ടയം പള്ളിപ്പുറത്തു കാവിനു സമീപമുള്ള ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസ് ആക്രമിച്ച കേസില്‍ ആറു സി.പി.എം പ്രവര്‍ത്തകരെ വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കോടിമത അറയ്ക്കമറ്റത്തില്‍ അജേഷ് (45), പനയക്കഴുപ്പ് വഞ്ചിത്തുരുത്ത് ഡേവിഡ് തോമസ് (31), കോടിമത ചീറോത്ത് മറ്റത്തില്‍ സി.എം. പ്രകാശ് (47), കോടിമത കൂവപ്പാടത്ത് ബിജു ബാലകൃഷ്ണന്‍ (40), കോടിമത കൂവപ്പാടത്ത് കെ.ജി. വിനു (34), കോടിമത അറയ്ക്കമറ്റത്തില്‍ എ.എസ്. പ്രശാന്ത് (33) എന്നിവരെയാണ് അറസ്റ്റ് ചെയ്തെന്നു വെസ്റ്റ് പൊലീസ് പറഞ്ഞു. തിരുനക്കരയിലെ സി.പി.എമ്മിന്‍െറ കൊടിമരം ബി.ജെ.പി പ്രവര്‍ത്തകര്‍ തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ പ്രകോപനമാണ് ബി.ജെ.പി ജില്ലാ കമ്മിറ്റി ഓഫിസിനു നേരെ കല്ളെറിയാന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ബി.ജെ.പി ജില്ലാ സെക്രട്ടറി ഭുവനേശിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.