പകര്‍ച്ചപ്പനി പടരുന്നു

കോട്ടയം: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്നു. ഈയാഴ്ച നാലുദിവസത്തിനുള്ളില്‍ മാത്രം 664 പേരാണ് പനി ബാധിച്ച് വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടിയത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയവരുടെ കണക്കുകള്‍ കൂടി പുറത്തുവരുമ്പോള്‍ ഇത് 2000ത്തിന് മുകളില്‍ കടക്കും. വെള്ളിയാഴ്ച മാത്രം 190പേരാണ് പനിക്ക് ചികിത്സ തേടിയത്. കഴിഞ്ഞ ആഴ്ച 1080 പേരാണ് ചികിത്സ തേടിയത്. ചിക്കന്‍പോക്സ് ബാധിച്ച് ഏഴുപേരാണ് വെള്ളിയാഴ്ച ജില്ലയില്‍ അഡ്മിറ്റായത്. ഈയാഴ്ച 11പേര്‍ ചികിത്സതേടുകയും ചെയ്തു. 41പേരാണ് ഈമാസം ചിക്കന്‍പോക്സ് ബാധിച്ച് ചികിത്സ തേടിയത്. മണിമലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ടുപേര്‍ ചികിത്സതേടുകയും ചെയ്തു. അതേസമയം, നഗരത്തില്‍ നടത്തേണ്ട ശുചീകരണ പ്രവര്‍ത്തനവും കൊതുകുനശീകരണവും കാര്യക്ഷമമല്ലാത്തതാണ് പനിയും ഡെങ്കിയും വ്യാപിക്കാന്‍ കാരണം. ആരോഗ്യ വകുപ്പും കാര്യമായ പ്രതിരോധ നടപടി നടത്തുന്നില്ളെന്ന ആക്ഷേപവും വ്യാപകമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.