സപൈ്ളകോ നെല്ലുസംഭരണം ഈയാഴ്ച 5000 ടണ്‍ കവിയും

കോട്ടയം: കര്‍ഷകര്‍ക്ക് ആശ്വാസമായി അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ കൊയ്ത്ത് കഴിഞ്ഞ പാടശേഖരങ്ങളിലെ നെല്ലുസംഭരണം ഊര്‍ജിതമായി. 8400 കര്‍ഷകരാണ് ജില്ലയിലെ വിരിപ്പുകൃഷിയുടെ നെല്ലുസംഭരണത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അപ്പര്‍ കുട്ടനാടന്‍ മേഖലയായ കുമരകം, ആര്‍പ്പൂക്കര, അയ്മനം, വെച്ചൂര്‍ പ്രദേശങ്ങളിലെ പാടശേഖരങ്ങളിലെ നെല്ലാണ് സപൈ്ളകോ സംഭരിക്കുന്നത്. 11ഓളം മില്ലുകള്‍ ഇതുവരെ സംഭരണത്തിന് സപൈ്ളകോയുമായി കരാറില്‍ ഏര്‍പ്പെട്ടുകഴിഞ്ഞു. ഇതില്‍ കോട്ടയം ജില്ലയിലെ ഒരു മില്ലുള്‍പ്പെടുന്നു. പത്താം തീയതിവരെ കൊയ്ത്ത് നടക്കുന്ന പാടശേഖരങ്ങളിലേക്കാണ് ഇപ്പോള്‍ സംഭരണത്തിന് നടപടി ആയിരിക്കുന്നത്. ശനിയാഴ്ചയോടെ 5000 ടണ്‍ നെല്ല് സംഭരിക്കും. ആര്‍പ്പൂക്കര കൈപ്പുഴമുട്ട് കേളക്കരി വട്ടക്കായല്‍ പാടശേഖരത്തിലെ നെല്ല് സപൈ്ളകോയുമായുള്ള കരാറിന്‍െറ അടിസ്ഥാനത്തില്‍ കാലടിയിലെ ലക്ഷ്മി മില്ലാണ് എടുത്തത്. 300 ഏക്കറിലാണ് ഇവിടെ കൃഷിയുണ്ടായിരുന്നത്. 305 ഏക്കറുള്ള മഞ്ചാടിക്കരി പാടശേഖരത്തിലെ നെല്ല് ഓയില്‍പാം ഇന്ത്യ ലിമിറ്റഡാണ് ശേഖരിക്കുന്നത്. 450 ഏക്കറുള്ള അയ്മനത്ത് പാടശേഖരങ്ങളില്‍നിന്നും നെല്ളെടുക്കുന്നത് കാവേരി, ലക്ഷ്മി മില്ലുകളാണ്. കുമരകം, വെച്ചൂര്‍ പാടശേഖരങ്ങളിലും സംഭരണം നടക്കും. കിലോക്ക് 21.50 രൂപ നിരക്കിലാണ് സപൈ്ളകോ നെല്ല് സംഭരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.