കോട്ടയത്ത് സാമൂഹിക വിരുദ്ധ സംഘങ്ങള്‍ ശക്തമാകുന്നു

കോട്ടയം: നഗരം കേന്ദ്രീകരിച്ച് സാമൂഹിക വിരുദ്ധ സംഘങ്ങള്‍ കഞ്ചാവ് മാഫിയയുടെ ഏജന്‍റുമാരാകുന്നു. വിദ്യാര്‍ഥികളെയും തൊഴില്‍രഹിതരെയും ഉള്‍പ്പെടുത്തി നഗരത്തിനു ചുറ്റും ചെറുസംഘങ്ങളായാണ് പ്രവര്‍ത്തിക്കുന്നത്. പാലങ്ങളും റെയില്‍ പാളങ്ങളും കേന്ദ്രീകരിച്ച് തമ്പടിക്കുന്ന സംഘങ്ങള്‍ പ്രദേശവാസികള്‍ക്കും കാല്‍നടക്കാര്‍ക്കും ഭീഷണിയാകുകയാണ്. കുമാരനല്ലൂര്‍, എസ്.എച്ച് മൗണ്ട്, വട്ടമൂട്, നാട്ടകം, കഞ്ഞിക്കുഴി, ചുങ്കം, അണ്ണാന്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളിലെല്ലാം സാമൂഹിക വിരുദ്ധ ശല്യം ഏറിയതായി നാട്ടുകാര്‍ പറയുന്നു. മദ്യപിച്ച് എത്തുന്ന ചെറുസംഘങ്ങളില്‍ ചിലര്‍ കഞ്ചാവ് ഉപയോഗിക്കുന്നുണ്ട്. രാത്രി ഉള്‍പ്പെടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. നേരത്തേ ശക്തമായിരുന്ന പൊലീസ് പട്രോളിങ് കുറഞ്ഞതാണ് സംഘങ്ങള്‍ വിലസാന്‍ കാരണം. മീനച്ചിലാറിന്‍െറ തീരങ്ങള്‍ കേന്ദ്രീകരിച്ച് രാത്രി സംഘടിക്കുന്ന സംഘങ്ങളെ കുറിച്ച് വിവരം നല്‍കിയാല്‍പോലും പൊലീസ് എത്താന്‍ മടിക്കുകയാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. എക്സൈസ് ഉദ്യോഗസ്ഥരുടെ പരിശോധനയും പേരിന് മാത്രമാണെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വാഹനങ്ങളിലത്തെുന്ന ഇത്തരക്കാര്‍ ലഹരി വസ്തുക്കള്‍ ഉപയോഗിച്ചശേഷം കാല്‍നടക്കാരായ സ്ത്രീകള്‍ക്ക് നേരെ അസഭ്യം പറയുന്നതും പതിവ് കാഴ്ചയാണ്. നഗരത്തിനുള്ളില്‍ പൊലീസ്, എക്സൈസ് പരിശോധന കര്‍ശനമാക്കിയതോടെയാണു നഗരത്തിനു പുറത്തേക്ക് ഇവര്‍ തിരിഞ്ഞത്. രാത്രി ഏറെവൈകിയും ഇത്തരം സംഘങ്ങള്‍ സജീവമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.