ദക്ഷിണ മേഖലാ അന്തര്‍ ജില്ലാ സ്കൂള്‍ വനിതാ ഫുട്ബാള്‍: ആത്മവിശ്വാസത്തോടെ കോട്ടയം

കോട്ടയം: ചൊവ്വാഴ്ച കൊല്ലത്ത് തുടങ്ങുന്ന ദക്ഷിണമേഖലാ അന്തര്‍ ജില്ലാ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പിലെ വനിതാ ഫുട്ബാള്‍ മത്സരത്തില്‍ ഇക്കുറി 20 അംഗ ടീമാണ് കോട്ടയം ജില്ലയെ പ്രതിനിധാനം ചെയ്യുന്നത്. രണ്ടാഴ്ചയായി നടക്കുന്ന പരിശീലനം അവസാനഘട്ടത്തിലായതോടെ ടീമിന്‍െറ ആത്മവിശ്വാസവും വര്‍ധിച്ചതായി അംഗങ്ങള്‍ പറയുന്നു. ഇന്ത്യന്‍ റിസര്‍വ് പ്ളയര്‍ ആയ കെ.എ. അക്ഷരയാണ് ടീമിനെ നയിക്കുന്നത്. കഴിഞ്ഞ ആറു വര്‍ഷമായി കേരളത്തെ പ്രതിനിധീകരിച്ച് നിരവധി ഗോളുകള്‍ നേടിയിട്ടുണ്ട്. കോട്ടയം നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന പരിശീലനം ഓരോ ദിവസവും പിന്നിടുമ്പോള്‍ ആവേശം നല്‍കുന്നതാണെന്ന് കായികതാരങ്ങള്‍ പറയുന്നു. ചങ്ങനാശേരി കേന്ദ്രീകരിച്ചുള്ള സെന്‍റ് ആന്‍സ് ജി.എച്ച്.എസ്.എസ്, സെന്‍റ് ഷന്താല്‍സ് ജി.എച്ച്.എസ്.എസ് മാമ്മൂട്, സെന്‍റ് തെരേസാസ് ജി.എച്ച്.എസ്.എസ്, റവ. ഫാ.ജി.എം.വി.എച്ച്.എസ്.എസ് കരിക്കോട് എന്നിവിടങ്ങളില്‍നിന്നുള്ള താരങ്ങളാണ് ടീമിലേറെയും. കഴിഞ്ഞ മൂന്നു വര്‍ഷങ്ങളിലും കോട്ടയം ജില്ലയാണ് സീനിയര്‍ സൗത് സോണ്‍ സ്കൂള്‍സ് ചാമ്പ്യന്‍ഷിപ് കരസ്ഥമാക്കിയത്. സീനിയര്‍ സ്റ്റേറ്റ് ചാമ്പ്യന്‍ഷിപ് രണ്ടു തവണ വിജയികളും ഒരു തവണ റണ്ണര്‍ അപ്പും ആയിരുന്നു. കഴിഞ്ഞ മൂന്നുതവണയും ജില്ലക്ക് വേണ്ടി കളിച്ചത് വെള്ളൂര്‍ കുഞ്ഞിരാമന്‍ സ്കൂളിലെ കായികാധ്യാപകനായ ജോമോന്‍ നാമക്കുഴിയുടെ നേതൃത്വത്തിലുള്ള മേവള്ളൂര്‍ സ്പോര്‍ട്സ് അക്കാദമിയിയിലെ കുട്ടികളാണ്. നിരവധി പേര്‍ സീനിയര്‍ ജൂനിയര്‍ ടീമുകളില്‍ ഇടം നേടുകയും ചെയ്തു. എന്നാല്‍, ഇക്കുറി അക്കാദമിയിലെ താരങ്ങളുടെ സ്കൂള്‍ പഠനം കഴിഞ്ഞതോടെ ഇത്തവണ നാലു പേരാണ് ജില്ലാ ടീമിലുള്ളത്. സ്റ്റാര്‍ പ്ളയറുകളായ ലക്ഷമിയും അക്ഷരയുമാണ് ഗോള്‍ അടിച്ചത്. ഇക്കുറിയും മിന്നുന്ന വിജയം കരസ്ഥമാക്കാമെന്നുള്ള പ്രതീക്ഷയിലാണ് ടീം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.