ഏറ്റുമാനൂരിലെ സംസ്കരണപ്ളാന്‍റ് പൂട്ടി; ജീവനക്കാര്‍ക്കെതിരെ നടപടി

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരമധ്യത്തിലെ മാലിന്യസംസ്കരണ പ്ളാന്‍റ് പൂട്ടി. പ്ളാന്‍റിന്‍െറ പ്രവര്‍ത്തനത്തിനായി നിയോഗിച്ച സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ രണ്ട് ജീവനക്കാരെ നഗരസഭ പിരിച്ചുവിടുകയും ചെയ്തു. നഗരസഭാ ആസ്ഥാനത്തിന് സമീപവും നിരത്തുകളിലും മാലിന്യങ്ങള്‍ നിറഞ്ഞ സാഹചര്യത്തിലാണ് ആകെ ആശ്വാസമായ ബയോഗ്യാസ് പ്ളാന്‍റിന്‍െറ പ്രവര്‍ത്തനം ഇന്നലെമുതല്‍ നിര്‍ത്തിവെച്ചത്. മാലിന്യമുക്ത ജില്ലയായി കോട്ടയത്തിനെ മാറ്റാനുള്ള ജില്ല ഭരണകൂടത്തിന്‍െറ പ്രവര്‍ത്തനങ്ങള്‍ നിലച്ചതിനുപിന്നാലെ ലക്ഷങ്ങള്‍ മുടക്കി പണിത പ്ളാന്‍റ് പൂട്ടിയ നഗരസഭയുടെ നടപടി ചര്‍ച്ചയായി. ഭാഗികമായി കേടായതിന്‍െറ പേരില്‍ രണ്ടാഴ്ചത്തേക്കാണ് പ്ളാന്‍റ് പൂട്ടിയത്. തിരുവനന്തപുരത്തുള്ള ബയോടെക് എന്ന സ്ഥാപനമാണ് ഗ്രാമപഞ്ചായത്ത് ആയിരുന്നപ്പോള്‍ ഇവിടെ പ്ളാന്‍റ് സ്ഥാപിച്ചത്. ഒരുവര്‍ഷം മുമ്പ് 28 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച പ്ളാന്‍റിന്‍െറ ഓപറേറ്റര്‍മാരെ ബയോടെക് നിയമിച്ചവരാണെങ്കിലും പ്രതിഫലം നല്‍കിയിരുന്നത് നഗരസഭയാണ്. പ്രതിമാസം 30,000 രൂപ വീതം ഒരു വര്‍ഷം 3,60,000 രൂപ ഒരു വര്‍ഷം മെയിന്‍റനന്‍സ് ഫീസിനത്തില്‍ ചെലവിടുകയും ചെയ്തു. ബയോടെക്കിന്‍െറ ജീവനക്കാരുടെ സേവനം ഇനി ആവശ്യമില്ളെന്ന നിലയിലാണ് ഇവരെ പിരിച്ചുവിട്ടത്. മത്സ്യമാര്‍ക്കറ്റിലെ മാലിന്യം സംസ്കരിക്കുക എന്ന പ്രധാന ഉദ്ദേശ്യത്തില്‍ നിര്‍മിച്ച പ്ളാന്‍റില്‍ പുറത്തുനിന്നുമുള്ള മാലിന്യം ഓപറേറ്ററുടെ ഒത്താശയോടെ നിക്ഷേപിച്ചതാണ് പ്രവര്‍ത്തനരഹിതമാകാന്‍ കാരണമായി അധികൃതര്‍ പറയുന്നത്. ധാരാളമായി മാര്‍ക്കറ്റില്‍നിന്ന് വരുന്ന മാലിന്യം സംസ്കരിക്കാന്‍ ഈ പ്ളാന്‍റ് പോരെന്നിരിക്കെ പുറമെനിന്നുമുള്ള മാലിന്യം ശേഷികണക്കാക്കാതെ നിക്ഷേപിച്ചു. ബാക്കി വരുന്നത് പ്ളാന്‍റിനു ചുറ്റും നിരത്തുകളിലും കൂട്ടിയിടുന്നു. ഇത് അസഹ്യമായതോടെയാണ് പ്ളാന്‍റ് അടച്ചതെന്ന് അധികൃതര്‍ പറയുന്നു. ശബരിമല സീസണ്‍ ആകുന്നതോടെ ടൗണില്‍ കുന്നുകൂടുന്ന മാലിന്യം സംസ്കരിക്കുന്നതും ചോദ്യചിഹ്നമായി നില്‍ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.