എം.സി റോഡ് നവീകരണം: കലുങ്കുകള്‍ വീണ്ടും പൊളിച്ചു പണിയുന്നു

ഏറ്റുമാനൂര്‍: എം.സി റോഡിന്‍െറ അശാസ്ത്രീയ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് അവസാനമില്ല. നിരവധി തവണ റോഡ് ഉയര്‍ത്തിയും താഴ്ത്തിയും റെക്കോഡ് സൃഷ്ടിച്ച അധികൃതര്‍ ഇപ്പോള്‍ കലുങ്ക് നിര്‍മാണത്തിലും ഈരീതിയാണ് അവലംബിക്കുന്നത്. പലയിടത്തും നവീകരണത്തിനു മുമ്പ് പണിത കലുങ്കുകള്‍ ടാറിങ് പൂര്‍ത്തിയായതോടെ റോഡിന്‍െറ നടുവിലായി.വീതികൂട്ടിയ റോഡില്‍ ആദ്യം ഓടകള്‍ നിര്‍മിച്ചശേഷമായിരുന്നു ടാറിങ് പൂര്‍ത്തിയാക്കിയിരുന്നത്. ഏറ്റുമാനൂര്‍ മുതല്‍ ചെങ്ങന്നൂര്‍വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളിലാകട്ടെ കലുങ്ക് പണിക്കും ടാറിങ്ങിനും ശേഷമാണ് ഓടനിര്‍മാണം. ഓടകള്‍ കൃത്യമായി നിര്‍മിക്കുന്നതിനു വളരെ മുമ്പേ കലുങ്കുകളുടെ പണി പൂര്‍ത്തിയായി. ടാറിങ്ങിന്‍െറ അതേവീതിയില്‍ പണിത കലുങ്കുകളുടെ ഇരുവശത്തെയും ഭിത്തികള്‍ ഇപ്പോള്‍ റോഡിന്‍െറ നടുവിലായതാണ് പ്രശ്നമായത്. കലുങ്കിന്‍െറ രണ്ടറ്റത്തുനിന്നും വളരെ അകലെയായി ഓടകള്‍. വെള്ളം ഓടയിലേക്കത്തൊതെ റോഡില്‍ കെട്ടിക്കിടക്കുകയാണ്. ഇതോടെ, ടാറിങ്ങിനോട് ചേര്‍ന്നുള്ള കലുങ്കിന്‍െറ സംരക്ഷണഭിത്തികള്‍ പൊളിച്ച് ഓടക്കു സമീപത്തേക്ക് കലുങ്കുകള്‍ നീട്ടി നിര്‍മിക്കുകയാണ്. ഇതിനിടെ ഓടക്കും കലുങ്കിനുമിടയില്‍ പ്രത്യക്ഷപ്പെട്ട വന്‍കുഴികളില്‍ വീണ് വാഹനാപകടവും പതിവായി.ഏറ്റുമാനൂര്‍ വില്ളേജ് ഓഫിസിനു സമീപമുള്ള കലുങ്കിന്‍െറ ഭിത്തി പൊളിച്ച് കമ്പികള്‍ നാട്ടിയിട്ട് ആഴ്ചകളായി. ശക്തിനഗറില്‍ റോഡിന് വീതികൂട്ടിയ ഭാഗത്ത് അപകടം വിളിച്ചു വരുത്തി കലുങ്കിന്‍െറ ഭിത്തി റോഡിന്‍െറ നടുവിലാണ്. ഇവിടെ കലുങ്കിന്‍െറ നീളംകൂട്ടി പുതിയ ഭിത്തിക്കായി കമ്പികള്‍ നാട്ടിയിട്ടുണ്ടെങ്കിലും പണി നടക്കുന്നില്ല. സ്വകാര്യ വ്യക്തികളുടെ സൗകര്യാര്‍ഥം ഓടകള്‍ റോഡിലേക്കിറക്കി പണിതത് പലയിടത്തും വീതി കുറയാന്‍ കാരണമായെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.