യുവാവിനെ എസ്.ഐ അകാരണമായി മര്‍ദിച്ചെന്ന് പരാതി

കോട്ടയം: കൂട്ടുകാരനൊപ്പം കാറിലിരുന്ന് സംസാരിക്കുകയായിരുന്ന യുവാവിനെ എസ്.ഐ അകാരണമായി മര്‍ദിച്ചെന്ന് പരാതി. കഞ്ഞിക്കുഴി ലാന്‍േണില്‍ റെബീന്‍ എം.ഖാനാണ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. ബാഡ്മിന്‍റണ്‍ താരമായ റെബീന്‍ പരിശീലനത്തിനുശേഷം സുഹൃത്തിനെ വീട്ടില്‍വിടാന്‍ പോകുന്നതിനിടെ ശനിയാഴ്ച അര്‍ധരാത്രി അറുത്തൂട്ടിക്ക് സമീപമാണ് സംഭവം. സുഹൃത്തിനൊപ്പം കാറിലിരുന്നു സംസാരിക്കുന്നതിനിടെ കോട്ടയം വെസ്റ്റ് എസ്.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എത്തി കാറില്‍ നിന്നിറങ്ങാന്‍ ആവശ്യപ്പെട്ടതായി റെബീന്‍ പരാതിയില്‍ പറയുന്നു. മദ്യപിച്ചിട്ടുണ്ടോയെന്നറിയാന്‍ കൈയിലേക്ക് ഊതാന്‍ പൊലീസ് ആവശ്യപ്പെട്ടു. കൈയിലേക്ക് ഊതിയ റെബീന്‍ ബ്രീത്ത് അനലൈസറില്‍ ഊതാനും തയാറാണെന്നു പറഞ്ഞു. ഇതോടെ ധിക്കാരം പറയുന്നുവോയെന്ന് ചോദിച്ച് എസ്.ഐ റെബീനെ അടിച്ചത്രെ. തുടര്‍ന്ന് റെബീന്‍െറ കാര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. വിവരമറിഞ്ഞ് റെബീന്‍െറ മാതാപിതാക്കള്‍ സ്റ്റേഷനിലത്തെിയപ്പോള്‍ മകന്‍െറ സംസാരം ശരിയല്ളെന്നുപറഞ്ഞ എസ്.ഐ മകനെ കൊണ്ടുപോയ്ക്കോള്ളാനും രാവിലെ ആര്‍.സി.ബുക്കിന്‍െറ കോപ്പിയുമായത്തെി വണ്ടി എടുക്കാമെന്നും നിര്‍ദേശിച്ചു. വാഹനത്തിലിരിക്കുകയായിരുന്ന റെബീനെതിരെ അലക്ഷ്യമായ ഡ്രൈവിങ്ങിനാണ് പൊലീസ് കേസെടുത്തതെന്ന് മാതാപിതാക്കള്‍ ആരോപിച്ചു. ഞായറാഴ്ച രാവിലെ കാര്‍ എടുക്കാനത്തെിയപ്പോള്‍ എസ്.ഐ വരാതെ നല്‍കാനാവില്ളെന്ന് അറിയിച്ചതോടെ ഇവര്‍ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയെ സമീപിക്കുകയായിരുന്നു. അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് വെസ്റ്റ് എസ്.ഐ അനൂപ് സി.നായര്‍ പറഞ്ഞു. ശനിയാഴ്ച രാത്രി അതിരമ്പുഴയില്‍ സാന്‍ട്രോ കാര്‍ വഴിയാത്രക്കാരനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെപോയിരുന്നു. ഇതത്തേുടര്‍ന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഉപ്പൂട്ടിക്കവലക്കുസമീപം നിര്‍ത്തിയിട്ട സാന്‍ട്രോ കാര്‍ കണ്ടത്. പൊലീസ് അടുത്തത്തെിയപ്പോഴേക്കും വേഗത്തില്‍ ഓടിച്ചുപോയ കാറിനെ പിന്തുടര്‍ന്ന് പിടികൂടി പെറ്റിക്കേസ് എടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.