കോട്ടയം: നവംബര്‍ 14ന് സ്റ്റോക് രജിസ്റ്ററും ഇന്‍സെന്‍റും താലൂക്ക് സപൈ്ള ഓഫിസര്‍മാരെ ഏല്‍പിച്ച് ജില്ലയിലെ റേഷന്‍ വ്യാപാരികള്‍ നിസ്സഹകരണ സമരം ആരംഭിക്കുമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോ. ജില്ലാ പ്രസിഡന്‍റ് വി. ജോസഫ്, സെക്രട്ടറി രാജു പി. കുര്യന്‍ എന്നിവര്‍ പറഞ്ഞു. അനുഭാവപൂര്‍വമായ നടപടി സ്വീകരിക്കുമെന്ന ഭക്ഷ്യമന്ത്രിയുടെ ഉറപ്പിന്‍െറ അടിസ്ഥാനത്തില്‍ റേഷന്‍ വ്യാപാരികള്‍ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി നടത്തിവന്നിരുന്ന കടയടപ്പ് സമരം പിന്‍വലിച്ചിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച മുതല്‍ കടകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കും. നിലവില്‍ സ്റ്റോക്കുള്ള സാധനങ്ങള്‍ ആവശ്യക്കാര്‍ക്ക് നല്‍കുമെങ്കിലും ഹോള്‍സെയിലുകളില്‍ വ്യാപാരികള്‍ പോയി സ്റ്റോക് എടുക്കില്ല. സ്റ്റോക് എടുക്കാന്‍ പോകുന്ന വാഹനത്തിന്‍െറ വാടക, കയറ്റുകൂലി തുടങ്ങിയവ വ്യാപാരികള്‍ നല്‍കേണ്ടിവരുന്നത് അംഗീകരിക്കാനാവില്ല. 12ാം തീയതിവരെ തല്‍സ്ഥിതിയില്‍ മുന്നോട്ടുപോകുമെന്നും ഭക്ഷ്യസുരക്ഷാ നിയമം നടപ്പില്‍ വരുന്ന 14 മുതല്‍ നിയമപ്രകാരം ലഭ്യമായില്ളെങ്കില്‍ അനിശ്ചിതകാല കടയടപ്പ് സമരം ആരംഭിക്കാനുമാണ് അസോ. തീരുമാനം. ഞായര്‍ ഒഴികെയുള്ള പ്രവൃത്തിദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ 12വരെയും വൈകീട്ട് നാലുമുതല്‍ എട്ടുവരെയുമാണ് നിലവില്‍ റേഷന്‍ കടകളുടെ പ്രവൃത്തിസമയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.