വിദേശമദ്യവുമായി യുവാവിനെ മല്‍പിടിത്തത്തിലൂടെ എക്സൈസ് സംഘം പിടികൂടി

മുണ്ടക്കയം: വിദേശമദ്യവുമായി വന്ന യുവാവിനെ മല്‍പിടിത്തത്തിലൂടെ എക്സൈസ് സംഘം പിടികൂടി. മുണ്ടക്കയം എക്സൈസ് സര്‍ക്ക്ള്‍ ഇന്‍സ്പെകടര്‍ ടി.ആര്‍. രാജേഷിന്‍െറ നേതൃത്വത്തില്‍ കൂട്ടിക്കല്‍ പുതുപ്പറമ്പില്‍ രഞ്ചു ചന്ദ്രനെയാണ് (26) കൂട്ടിക്കലില്‍നിന്ന് പിടികൂടിയത്. ഞായറാഴ്ച രാത്രി ഏഴിനാണ് സംഭവം. അനധികൃതമായി വിദേശമദ്യവുമായി രഞ്ചു ചന്ദ്രന്‍ പോകുന്നതായി ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് എക്സൈസ് സംഘം കൂട്ടിക്കലില്‍ എത്തിയത്. സംഘത്തെ കണ്ടതോടെ ഇയാള്‍ തൊട്ടടുത്ത ആറ്റിലേക്കുചാടി. പിന്നാലെ എക്സൈസ് ഇന്‍സ്പെക്ടര്‍ രാജേഷും ചാടുകയായിരുന്നു. വെള്ളത്തില്‍വെച്ച് ഇരുവരും മല്‍പിടിത്തം നടത്തി. ഇതിനിടയില്‍ ഇന്‍സ്പെക്ടറെ വെള്ളത്തില്‍ മുക്കി അപായപ്പെടുത്താന്‍ ഇയാള്‍ ശ്രമം നടത്തി. ഇതോടെ ഒപ്പമുണ്ടായിരുന്ന എക്സൈസ് സംഘവും ആറ്റില്‍ ചാടി ഇയാളെ പിടികൂടുകയായിരുന്നു. വാഹനത്തില്‍ കയറ്റി മുണ്ടക്കയത്തെ എക്സൈസ് ഓഫിസിലേക്കു വരുന്നതിനിടയില്‍ ഇയാള്‍ വാഹനത്തില്‍നിന്ന് ചാടി രക്ഷപ്പെടാനും ശ്രമം നടത്തി. കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കൂട്ടിക്കല്‍ ഇളങ്കാട് ഭാഗത്തുനടന്ന മറ്റൊരു റെയ്ഡില്‍ ഇളങ്കാട് ടോപ് ഈട്ടുങ്കല്‍ വാസുദേവനെ (52) എക്സൈസ് സംഘം പിടികൂടി. ഇയാളെയും കാഞ്ഞിരപ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു. റെയ്ഡില്‍ എ.ഇ.ഐ. മുഹമ്മദ് ഹനീഫ, പ്രിവന്‍റിവ് ഓഫിസര്‍ എ.കെ. വിജയന്‍, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ മുഹമ്മദ് അഷ്റഫ്, സി.എസ്. നസീബ്, ഇ.സി. അരുണ്‍കുമാര്‍, ടി.എസ്. രതീഷ് എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.