ബസ് യാത്രക്കിടെ വീട്ടമ്മമാരുടെ ബാഗില്‍നിന്ന് പണം കവര്‍ന്നു

മുണ്ടക്കയം: ബസ് യാത്രക്കിടെ വീട്ടമ്മമാരുടെ ബാഗില്‍നിന്ന് പണം കവര്‍ന്നു. കോരുത്തോട് പനക്കച്ചിറ ഗായത്രി ഭവനില്‍ സുജാതയുടെ ബാഗില്‍നിന്ന് 10,000 രൂപയും പട്ടിമറ്റം സ്വദേശിനിയായ വിട്ടമ്മയുടെ ബാഗില്‍നിന്ന് 750 രൂപയുമാണ് കവര്‍ന്നത്. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്ന് മുണ്ടക്കയത്തേക്കുപോയ ഏറെ തിരക്കുള്ള സ്വകാര്യബസില്‍ തിങ്കളാഴ്ച 12.30 ഓടെയായിരുന്നു സംഭവം. സുജാത പാറത്തോട്ടില്‍നിന്ന് പട്ടിമറ്റം സ്വദേശിനി 26ാം മൈലില്‍നിന്നുമാണ് കയറിയത്. ബസ് കാത്തുനിന്ന് ഏറെനേരം കഴിഞ്ഞത്തെിയ ബസില്‍ നിറയെ യാത്രക്കാരായിരുന്നു. ബസിന്‍െറ മുന്‍ഭാഗത്തായിരുന്ന ഇരുവരുടെയും ബാഗിന്‍െറ സിബ് തുറന്നുകിടന്നിരുന്നതുകണ്ട് പരിശോധിച്ചപ്പോഴാണ് പണം നഷ്ടമായതറിഞ്ഞത്. ബാഗിനകത്തുണ്ടായിരുന്ന പഴ്സില്‍ സൂക്ഷിച്ച പണമാണ് കവര്‍ന്നത്. മുണ്ടക്കയം പൊലീസില്‍ പരാതി നല്‍കി. അടുത്തിടെ നിരവധിപേര്‍ക്ക് ബസ് യാത്രക്കിടയില്‍ പണവും സ്വര്‍ണവും നഷ്ടപ്പെട്ടിരുന്നു. തിരക്കേറിയ ബസുകള്‍ ലക്ഷ്യംവെച്ച് കയറുന്ന നാടോടികളെയാണ് കൂടുതല്‍ സംശയമെങ്കിലും നാട്ടിലെ സ്ഥിരം മോഷ്ടാക്കളെയും പൊലീസ് തിരയുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.