സ്കൂള്‍ വാഹനങ്ങള്‍ സുരക്ഷിതമാണോ എന്ന് രക്ഷിതാക്കള്‍ക്കും പരിശോധിക്കാം

കോട്ടയം: കുട്ടികളെ സ്കൂളുകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ സുരക്ഷിതമാണോ എന്ന് രക്ഷിതാക്കള്‍ക്കും പരിശോധിക്കാം. സ്കൂള്‍ ബസുകള്‍ പരിശോധിച്ച് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് പതിച്ച വാഹനങ്ങളില്‍ മാത്രമെ കുട്ടികളെ അയക്കാന്‍ പാടുള്ളുവെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ 24 മുതല്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടന്ന വാഹനപരിശോധനയില്‍ 1200ഓളം വാഹനങ്ങളാണ് പരിശോധിച്ചത്. സ്കൂള്‍, കോളജ് ബസുകള്‍ക്കും വാനുകള്‍ക്കും അനുവദിച്ചിട്ടുള്ള വേഗം 40 കിലോമീറ്ററില്‍നിന്ന് 50ലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. സ്കൂള്‍ ബസ് ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്ക്ള്‍ ഓടിച്ച് 10വര്‍ഷവും ഹെവി വാഹനത്തില്‍ അഞ്ചുവര്‍ഷവും പരിചയം നിര്‍ബന്ധമാണ്. മോട്ടോര്‍ വാഹനനിയമലംഘനത്തിനും അമിതവേഗത്തിനും മദ്യപാനത്തിനും വര്‍ഷത്തില്‍ രണ്ടുതവണയില്‍ കൂടുതല്‍ ശിക്ഷിക്കപ്പെട്ടവരെ ജോലിയില്‍ നിയമിക്കരുത്. നിയമം ലംഘിച്ചാല്‍ സ്കൂള്‍ മാനേജ്മെന്‍റ് പിഴയടക്കേണ്ടിവരും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.